Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellapalli Natesan

മു​സ്‌​ലിം ലീ​ഗി​ന്‍റെ മ​തേ​ത​രം ക​പ​ട നാ​ട​കം; വീ​ണ്ടും വി​മ​ർ‌​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: മു​സ്‌​ലിം ലീ​ഗി​നെ​തി​രെ വീ​ണ്ടും വി​മ​ർ‌​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. യോ​ഗ​നാ​ദം എ​ഡി​റ്റോ​റി​യ​ലി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​ബാ​ർ ക​ലാ​പ​വും മാ​റാ​ടും മ​റ​ക്കി​ല്ലെ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച എ​ഡി​റ്റോ​റി​യ​ലി​ലാ​ണ് ആ​രോ​പ​ണം.

അ​ധി​കാ​രം ഉ​റ​പ്പാ​യ​തോ​ടെ മു​സ്‌​ലിം ലീ​ഗ് ക​ടു​ത്ത ഹി​ന്ദു വി​രു​ദ്ധ​ത​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് എ​ഡി​റ്റോ​റി​യ​ലി​ലെ ആ​രോ​പ​ണം. ലീ​ഗി​ന്‍റെ മ​തേ​ത​ര നി​ല​പാ​ടി​നെ എ​തി​ർ​ക്കു​ന്ന​വ​രെ മു​സ്‌​ലിം വി​രു​ദ്ധ​രാ​ക്കി​യെ​ന്നും മു​സ്‌​ലിം ലീ​ഗി​ന്‍റെ വ​ർ​ഗീ​യ​ത​യെ എ​തി​ർ​ത്ത​തി​ന് ത​ന്നെ തെ​രു​വി​ൽ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റും മു​ൻ​പ് മു​സ്‌​ലിം ലീ​ഗ് കേ​ര​ളം ഭ​രി​ച്ചു തു​ട​ങ്ങി. ഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ത​തീ​വ്ര​വാ​ദി​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കാ​നാ​ണ് ശ്ര​മം. സ​ർ​ക്കാ​ർ കൂ​ട്ട് നി​ൽ​ക്കു​മോ എ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ക്കു​ന്നു.

ലീ​ഗ് അ​ഭി​ന​യി​ക്കു​ന്ന മ​തേ​ത​രം ക​പ​ട നാ​ട​ക​മാ​ണെ​ന്നാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​റ്റൊ​രു വി​മ​ർ​ശ​നം. ഹി​ന്ദു​ക്ക​ളെ കൊ​ന്നു ത​ള്ളി​യ മ​ല​ബാ​ർ ക​ലാ​പം ന​ട​ന്ന നാ​ട്ടി​ലാ​ണ് ലീ​ഗ് വ​ള​ർ​ന്നു പ​ന്ത​ലി​ച്ച​ത്. കെ.​എം. ഷാ​ജി വ​ർ​ഗീ​യ വി​ഷം ചീ​റ്റു​ന്ന നേ​താ​വാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി വി​മ​ർ​ശി​ച്ചു.

Kerala

വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

കോ​ഴി​ക്കോ​ട്: എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദാ​ണ് വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​ന് പ​രാ​തി ന​ൽ​കി​യ​ത്.

നി​ര​ന്ത​ര​മാ​യി വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കി വെ​ള്ളാ​പ്പ​ള്ളി ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എ​സ്. സു​ന​ന്ദ് പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി കേ​ന്ദ്ര​ത്തി​ന്‍റെ ഔ​ദാ​ര്യ​മ​ല്ല, കേ​ര​ള​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട പ​ണം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍

കൊ​​​​ച്ചി: പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​നു ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത് കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഔ​​​​ദാ​​​​ര്യ​​​​മ​​​​ല്ല, അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട പ​​​​ണ​​​​മാ​​​​ണെ​​​​ന്ന് എ​​​​സ്എ​​​​ന്‍​ഡി​​​​പി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ന്‍.

 

നാ​​​​ടോ​​​​ടു​​​​മ്പോ​​​​ള്‍ ന​​​​ടു​​​​വേ ഓ​​​​ട​​​​ണം. കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ ന​​​​മു​​​​ക്കു കി​​​​ട്ടേ​​​​ണ്ട​​​​ത് വാ​​​​ങ്ങി​​​​ച്ചെ​​​​ടു​​​​ത്തേ പ​​​​റ്റൂ. അ​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി​​​​ക്കു​​​വേ​​​​ണ്ടി​​​​യാ​​​​ണ്. മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ന്‍​കു​​​​ട്ടി പ​​​​റ​​​​ഞ്ഞ​​​​തു​​​​പോ​​​​ലെ പ്രാ​​​​ക്ടി​​​​ക്ക​​​​ലാ​​​കു​​​ക​​​യാ​​​ണു വേ​​​​ണ്ട​​​​ത്. കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് മാ​​​​റ​​​​ണം. അ​​​​തി​​​​ന് ചി​​​​ല ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വും ന​​​​യം​​​​മാ​​​​റ്റ​​​​വും വേ​​​​ണം. അ​​​​തു ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ല്‍ തെ​​​​റ്റാ​​​​ണെ​​​​ന്ന് പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ല. ആ​​​​ദ​​​​ര്‍​ശം പ​​​​റ​​​​ഞ്ഞു ന​​​​ശി​​​​പ്പി​​​​ക്കാ​​​​തെ അ​​​​വ​​​​സ​​​​ര​​​​ത്തി​​​​നൊ​​​​ത്ത് ഉ​​​​യ​​​​ര​​​​ണ​​​​മെ​​​​ന്നും വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up