Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellayani

Thiruvananthapuram

വെ​ള്ളാ​യ​ണി​യി​ലെ സി​നി ടൂ​റി​സം പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ല്ല

നേ​മം: മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും പാ​ര്‍​വ​തി​യു​ടെ​യും പ്ര​തി​മ​ക​ള്‍ മു​റി​ക്കു​ള്ളി​ല്‍ പൊ​ടി​പി​ടി​ച്ച് കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു മാ​സ​ങ്ങ​ൾ... വെ​ള്ളാ​യ​ണി​യി​ലെ സി​നി ടൂ​റി​സം പ​ദ്ധ​തി​എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം.

നി​ർ​മാ​ണം തു​ട​ങ്ങി ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും പ​ദ്ധ​തി പാ​തി വ​ഴി​യി​ല്‍ കി​ട​ക്കു​ക​യാ​ണ്. ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​യ​ണി​യി​ലെ കി​രീ​ടം പാ​ല​വും പ​രി​സ​ര​വു​മാ​ണ് സി​നി ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി ടൂ​റി​സം വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.
കി​രീ​ടം സി​നി​മ​യി​ലെ നാ​സ​റി​ന്‍റെ ചാ​യ​ക്ക​ട​യെ ഓ​ര്‍​മ​പ്പെ​ടു​ത്തി 'നാ​സ​ര്‍ ക​ഫേ' എ​ന്ന പേ​രി​ല്‍ ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ചാ​യ​ക്ക​ട, വെ​ള്ളാ​യ​ണി കാ​യ​ല്‍ കാ​ഴ്ച​ക​ള്‍ ആ​സ്വാ​ദി​ക്കു​ന്ന​തി​ന് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള ഇ​രി​പ്പി​ടം, വി​ശ്ര​മ കൂ​ടാ​ര​ങ്ങ​ള്‍, സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ക​ലാ​സൃ​ഷ്ടി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തി​ല്‍ ചാ​യ​ക്ക​ട, ഇ​രി​പ്പി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​വ​യെ​ല്ലാം കാ​ടും പ​ട​ര്‍​പ്പും ക​യ​റി​യും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പാ​ല​ത്തി​നോ​ടു ചേ​ര്‍​ന്നു സ്ഥാ​പി​ക്കാ​ന്‍ ത​യാ​റാ​ക്കി​യ​താ​യ​താ​ണു കി​രീ​ടം സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ സേ​തു​മാ​ധ​വ​ന്‍റെ​യും ദേ​വി​യു​ടെ പ്ര​തി​മ​ക​ൾ. നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം സ്ഥാ​പി​ക്കാ​നാ​യി എ​ത്തി​ച്ച പ്ര​തി​മ​ക​ൾ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​രു​മ്പി​ല്‍ നി​ർ​മി​ച്ചി​രി​ക്കു​ന്ന മേ​ശ​ക​ളും ബ​ഞ്ചു​ക​ളും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.

കി​രീ​ടം പാ​ല​വും വെ​ള്ളാ​യ​ണി കാ​യ​ലും കാ​ണാ​നാ​യി നി​ര​വ​ധി സ​ന്ദ​ര്‍​ശ​ക​രാ​ണ് ദി​വ​സ​വും ഇ​വി​ടെ​യെ​ത്തു​ന്ന​ത്. സി​നി ടൂ​റി​സ​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി വെ​ള്ളാ​യ​ണി മാ​റും.

Latest News

Corehub Up