Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vembayam Bar Clash

വെ​മ്പാ​യം ബാ​റി​ലെ സംഘർഷം; പൊ​ള്ള​ലേ​റ്റ മൂന്നാമത്തെ ആളും മരിച്ചു

 തിരുവനന്തപുരം: വെ​മ്പാ​യം ബാ​റി​ൽ മ​ദ്യ​പ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നാ​മ​ത്തെ ആ​ളും മ​രി​ച്ചു. പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തേ​ക്ക​ട സ്വ​ദേ​ശി നൗ​ഫ​ൽ ആ​ണ് മ​രി​ച്ച​ത്. അ​ൻ​പ​ത് ശ​ത​മാ​ന​ത്തി​ന് മേ​ളി​ൽ പൊ​ള്ളാ​ലേ​റ്റ നൗ​ഫ​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ഇ​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം.

തീ​വ​യ്പ്പി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ചീ​രാ​ണി​ക്ക​ര കു​ട്ട ത​ട്ടി ന​വാ​സ് മ​ൻ​സി​ലി​ൽ ന​വാ​സും(35) തീ​യി​ട്ട ന​ന്നാ​ട്ടു​കാ​വ് മു​ണ്ട​ക്ക​ൽ ഹൗ​സി​ൽ അ​നീ​ഷും (32) നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. കൂ​ടാ​തെ ഇ​വ​ർ​ക്കൊ​പ്പം ബാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന തേ​ക്ക​ട ഉ​ണ്ട​പ്പാ​റ സ്വ​ദേ​ശി ര​തീ​ഷ് സം​ഭ​വ ശേ​ഷം വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​ര​ണം നാ​ലാ​യി. ജൂ​ലൈ 19 രാ​ത്രി 9.30 ഓ​ടെ വെ​മ്പാ​യം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​മ്പാ​യം ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സി​ഡ​ൻ​സി ബാ​റി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.​ന​ന്നാ​ട്ടു​കാ​വ് സ്വ​ദേ​ശി അ​നീ​ഷ് മ​റ്റ് നാ​ല് പേ​രും ചേ​ർ​ന്ന് ബാ​റി​ല്‍ വെ​ച്ച് മ​ദ്യ​പി​ച്ച് കൊ​ണ്ടി​രി​ക്കേ ത​ർ​ക്കം ഉ​ണ്ടാ​യി. അ​നീ​ഷി​നെ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ന​വാ​സ് മു​ഖ​ത്ത​ടി​ച്ചു. ഇ​തി​ല്‍ പ്ര​കോ​പ​തി​നാ​യ അ​നീ​ഷ് ഒ​രു ക​ന്നാ​സി​ല്‍ പെ​ട്രോ​ളു​മാ​യി വ​ന്ന് എ​ല്ലാ​വ​രു​ടെ​യും ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു

Latest News

Corehub Up