തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപത പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമായ ധന്യന്‍ ആര്‍ച്ച്ബിഷപ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപത്തിമൂന്നാമത് ഓര്‍മപ്പെരുന്നാളിന് തുടക്കമായി.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ഓര്‍മപ്പെരുന്നാളിന്റെ ആദ്യ ദിനം തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ അലക്സിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ സഭയിലെ മെത്രാപ്പോലീത്തമാരും വികാരി ജനറല്‍മാരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സീറോമലബാര്‍, ലത്തീന്‍ ക്രമത്തിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഓര്‍മപ്പെരുന്നാള്‍ വിപുലമായ പരിപാടികളോടുകൂടി 15 വരെ നടക്കും.