Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venkitaraman

കെ.​എം. ബ​ഷീ​ർ വ​ധ​ക്കേ​സ്: ശ്രീ​റാ​മി​ന്‍റെ കൈ​ക​ളി​ൽ ര​ക്ത​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സാ​ക്ഷി​മൊ​ഴി

തി​രു​വ​ന​ന്ത​പു​രം: സി​റാ​ജ് പ​ത്രം ബ്യൂ​റോ ചീ​ഫ് കെ.​എം. ബ​ഷീ​ർ കാ​റി​ടി​ച്ച് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ കോ​ട​തി​യി​ൽ നി​ർ​ണാ​യ​ക സാ​ക്ഷി​മൊ​ഴി. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ക​ണ്ട​പ്പോ​ൾ ശ്രീ​റാ​മി​ന്‍റെ കൈ​ക​ളി​ൽ ര​ക്തം പു​ര​ണ്ടി​രു​ന്ന​താ​യി അ​ഞ്ചാം സാ​ക്ഷി​യും പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് വാ​ച്ച്മാ​നു​മാ​യ മി​ഥു​ൻ തോ​മ​സ് തി​രു​വ​ന​ന്ത​പു​രം നാ​ലാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.

അ​പ​ക​ട​സ​മ​യ​ത്ത് ശ്രീ​റാ​മി​നൊ​പ്പം ഒ​രു സ്ത്രീ​യു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും മി​ഥു​ൻ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​സ​മ​യ​ത്ത് വ​ലി​യ ശ​ബ്ദം കേ​ട്ട് പു​റ​ത്തു​വ​ന്ന​പ്പോ​ൾ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് കി​ട​ക്കു​ന്ന​ത് ക​ണ്ട​താ​യും, വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് ശ്രീ​റാ​മാ​ണെ​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും പ​റ​യു​ന്ന​ത് കേ​ട്ട​താ​യും നാ​ലാം സാ​ക്ഷി​യാ​യ അ​നി​ൽ​കു​മാ​റും നേ​ര​ത്തെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. സാ​ക്ഷി പ്ര​തി​യെ കോ​ട​തി​യി​ൽ വ​ച്ച് തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, കേ​സി​ൽ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി നി​ർ​ണാ​യ​ക ദൃ​ക്‌​സാ​ക്ഷി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ഷ​ഫീ​ഖ് വി​ചാ​ര​ണ​വേ​ള​യി​ൽ കൂ​റു​മാ​റി. അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ബൈ​ക്കി​ലി​ടി​ക്കു​ന്ന​ത് ക​ണ്ടെ​ന്നും താ​ടി​വെ​ച്ച ശ്രീ​റാ​മാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്നും പോ​ലീ​സി​നും മ​ജി​സ്‌​ട്രേ​റ്റി​നും ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യി​രു​ന്ന ഷ​ഫീ​ഖാ​ണ് കോ​ട​തി​യി​ൽ നി​ല​പാ​ട് തി​രു​ത്തി​യ​ത്. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് ശ്രീ​റാ​മും സു​ഹൃ​ത്ത് വ​ഫ ഫി​റോ​സും സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് കെ.​എം. ബ​ഷീ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up