Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venky

വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സി​നു​വേ​ണ്ടി സൂ​ര്യ പാ​ടി​യ ഗാ​നം വ​രു​ന്നു; പ്രൊ​മോ വീ​ഡി​യോ പു​റ​ത്ത്

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സൂ​പ്പ​ർ ഹി​റ്റ് തെ​ലു​ങ്ക് സം​വി​ധാ​യ​ക​ൻ വെ​ങ്കി അ​റ്റ്ലൂ​രി ഒ​രു​ക്കു​ന്ന വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ് റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള റി​ലീ​സ് 2026 ഓ​ഗ​സ്റ്റ് 14 നാ​ണ്. ചി​ത്രം കേ​ര​ള​ത്തി​ലെ തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത് ന്യൂ ​സൂ​ര്യ ഫി​ലിം​സാ​ണ്.

ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഗാ​ന​ത്തി​ന്‍റെ പ്രൊ​മോ വീ​ഡി​യോ പു​റ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. വെ​ഡ്ഡിം​ഗ് സോം​ഗ് എ​ന്ന പേ​രി​ൽ സൂ​ര്യ ത​ന്നെ ആ​ല​പി​ച്ചി​രി​ക്കു​ന്ന പു​തി​യ ഗാ​ന​ത്തി​ന്‍റെ പ്ര​മോ, സൂ​ര്യ​യു​ടെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഗാ​ന​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ പ​തി​പ്പ് ജൂ​ലൈ 25 ന് ​പു​റ​ത്ത് വി​ടും. മ​മി​ത ബൈ​ജു നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം, ഫോ​ർ​ച്യൂ​ൺ ഫോ​ർ സി​നി​മാ​സു​മാ​യി ചേ​ർ​ന്ന്, സി​താ​ര എ​ൻ​റ​ർ​ടെ​യ്ൻ‍​മെ​ൻ​റ്സ് ബാ​ന​റി​ൽ സൂ​ര്യ​ദേ​വ​ര നാ​ഗ വം​ശി, സാ​യ് സൗ​ജ​ന്യ എ​ന്നി​വ​രാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ക​ര സ്റ്റു​ഡി​യോ​സ് ആ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

Latest News

Corehub Up