Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venugopalan

Malappuram

മ​ക​ന്‍റെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് വീ​ൽ​ച്ചെ​യ​റി​ലി​രു​ന്ന് ക​ണ്ട് വേ​ണു​ഗോ​പാ​ല​ൻ

മ​ല​പ്പു​റം: ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ സേ​നാം​ഗ​ങ്ങ​ളു​ടെ (ക​മാ​ൻ​ഡോ) പാ​സിം​ഗ് ഒൗ​ട്ടി​ന് ശേ​ഷം പാ​ണ്ടി​ക്കാ​ട് പ​രേ​ഡ് ഗ്രൗ​ണ്ട് വി​കാ​ര​പ​ര​മാ​യ പ​ല രം​ഗ​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​യി. അ​തി​ലൊ​ന്ന് ഗു​രു​വാ​യൂ​ർ ഇ​രി​ങ്ങ​പ്പു​റം സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ മ​ക​ൻ വി​ഷ്ണു​വി​ന്‍റെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് കാ​ണാ​ൻ വീ​ൽ​ച്ചെ​യ​റി​ലെ​ത്തി​യ​താ​ണ്.

15 വ​ർ​ഷം മു​ന്പ് ജോ​ലി​ക്കി​ടെ ടെ​റ​സി​ൽനി​ന്ന് വീ​ണ് അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്നുകി​ട​ക്കു​ന്ന അ​ച്ഛ​ന്, മ​ക​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സേവനത്തിനിറങ്ങുന്ന മു​ഹൂ​ർ​ത്തം കാ​ണാ​തി​രി​ക്കാ​നാ​കി​ല്ല​ല്ലോ. പ​രി​മി​തി​ക​ളും പ്ര​യാ​സ​ങ്ങ​ളും മ​റി​ക​ട​ന്ന് കു​ടും​ബസ​മേ​ത​മാ​ണ് പ​രേ​ഡ് വീ​ക്ഷി​ക്കാ​ൻ വേ​ണു​ഗോ​പാ​ല​ൻ എ​ത്തി​യ​ത്. ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സ​ർ​ക്കാ​ർ ജോ​ലി വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി കേ​ര​ളാ പോ​ലീ​സി​ൽ ചേ​രു​ന്ന​ത്.

ഒ​ടു​വി​ൽ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ആ​ഗ്ര​ഹം സാ​ധി​ച്ച​തി​ൽ വി​ഷ്ണു ഏ​റെ സ​ന്തോ​ഷ​വാ​നാ​ണ്. പ​രേ​ഡ് പൂ​ർ​ത്തി​യാ​യ ശേ​ഷം വി​ഷ്ണു അ​ച്ഛ​ന്‍റെ അ​രി​കി​ലേ​ക്ക് ഓ​ടി​യെ​ത്തി ത​ന്‍റെ തൊ​പ്പി സ്നേ​ഹ​പൂ​ർ​വം അ​ച്ഛ​ന്‍റെ ത​ല​യി​ൽ അ​ണി​യി​ച്ച് ചേ​ർ​ത്തു പി​ടി​ച്ച് ഉ​മ്മ ന​ൽ​കി. അ​മ്മ പ്രീ​ത​ക്കും ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ സ​ഹോ​ദ​രി ദേ​വി​ക​ക്കും ക​ണ്ടു​നി​ന്ന​വ​ർ​ക്കും ഈ ​കാ​ഴ്ച ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​യി​രു​ന്നു.

Latest News

Corehub Up