തിരുവനന്തപുരം: പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ തിരുനാളിന് 13ന് കൊടിയേറും. വൈകുന്നേരം 4.30ന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്. ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഇടവക വികാരി ഫാ.ഷാജു വില്യം തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് ക്രിസ്തുരാജ പാദപൂജ.
14ന് രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധനയും ആറിന് ദിവ്യബലിയും.
രാവിലെ 11ന് ദിവ്യബലി. ഉച്ചകഴിഞ്ഞ് നാലിന് ഇറ്റാലിയനിലുള്ള ദിവ്യബലിക്ക് ഇടവക വികാരി ഫാ.ഷാജു വില്യം മുഖ്യകാര്‍മികനായിരിക്കും. ഫാ.ജോണ്സണ് അലക്സാണ്ടര്‍ വചനപ്രഘോഷണം നടത്തും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ് എമിരറ്റസ് ഡോ. വിന്‍സന്റ് സാമുവല്‍ മുഖ്യകാര്‍മികനായിരിക്കും. രാത്രി എട്ടിന് ദിവ്യബലി. തുടര്‍ന്ന് ഫാ. റോസ് ബാബു വനചപ്രഘോഷണം നടത്തും.
15നു രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധന. ആറിനു ദിവ്യബലി. മുഖ്യകാര്മികന് ഫാ. സജിത്ത് സോളമന്. രാവിലെ ഏഴിന് മതബോധന സമിതി സംഘടിപ്പിക്കുന്ന വിശ്വാസ പ്രഖ്യാപന റാലി. രാവിലെ 8.15നും 11നും സീറോ മലബാര്‍ റീത്തിലും ദിവ്യബലി. ഉച്ചകഴിഞ്ഞു മൂന്നിന് ആംഗ്യഭാഷയില്‍ ദിവ്യബലിയുണ്ടാകും. വൈകുന്നേരം അഞ്ചിനും 6.45ന് ഇംഗ്ലീഷിലും എട്ടിന് ഹിന്ദിയിലും ദിവ്യബലി ഉണ്ടായിരിക്കും.
16ന് രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധന. രാവിലെ ആറിനും 11നും രാത്രി എട്ടിനും ദിവ്യബലിയുണ്ടാകും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് വിജയപുരം രൂപത സഹായമെത്രാന്‍ ഡോ. ജസ്റ്റിന് അലക്സാണ്ടര്‍ മുഖ്യകാര്‍മികനാകും.
17, 18, 19 തീയതികളില്‍ രാവിലെ ആറിനും 11നും വൈകുന്നേരം 5.30നും രാത്രി എട്ടിനും ദിവ്യബലിയുണ്ടാകും. 19ന് വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് പുനലൂര്‍ രൂപത ബിഷപ് ഡോ.സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ മുഖ്യകാര്‍മികനായിരിക്കും.
20നു രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധനയും തുടര്‍ന്ന് ആറിന് ദിവ്യബലിയും നടക്കും. രാവിലെ 9.30ന് തമിഴില്‍ ദിവ്യബലി. രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും സമൂഹ ദിവ്യബലിയുണ്ടാകും. ഉച്ചകഴിഞ്ഞു നാലിനും 5.30നും രാത്രി എട്ടിനു മലങ്കര റീത്തിലും ദിവ്യബലിയുണ്ടായിരിക്കും.
21ന് രാവിലെ ആറിനും എട്ടിനും 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ദിവ്യബലി. വൈകുന്നേരം 5.30ന് സന്ധ്യാവന്ദന പ്രാര്‍ഥന. മുഖ്യകാര്മികന് മോണ്‍.വിന്‍സന്റ് കെ.പീറ്റര്‍. വചനപ്രഘോഷണം ഫാ. ലോറന്‍സ് കുലാസ്. തുടര്‍ന്ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
22നു രാവിലെ അഞ്ചിനും 6.30നു തമിഴിലും 7.30നും ഒന്‍പതിനും 11ന് ഇംഗ്ലീഷിലും ദിവ്യബലിയുണ്ടാകും. ഉച്ചകഴിഞ്ഞ് 12.30നും രണ്ടിനും ദിവ്യബലിയുണ്ടാകും. വൈകുന്നേരം അഞ്ചിന് ജലമാല, ലിറ്റിനി, തുടര്‍ന്ന് തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി. മുഖ്യകാര്മികന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം.
27നു രാവിലെ 6.15നും ഒന്പതിനു തമിഴിലും 11നും ദിവ്യബലി. തുടര്‍ന്ന് ക്രിസ്തുരാജ പാദ പൂജ. ഉച്ചകഴിഞ്ഞ് 3.30 നും അഞ്ചിനും ദിവ്യബലി. തുടര്‍ന്ന് ഇടവക വികാരി ഫാ. ഷാജു വില്യം തിരുനാള്‍ കൊടിയിറക്ക
കുമ്പസാരത്തിന് സൗകര്യ
തിരുവനന്തപുരം: പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ഈ മാസം 13 മുതല്‍ 21 വരെ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടാകും. രാവിലെ 10 മുതല്‍ 12.30 വരെയും വൈകുന്നേരം അഞ്ചു മുതല്‍ 7.30 വരെയുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
കുഞ്ഞുങ്ങളുടെ ആദ്യ ചോറൂട്ടിനുള്ളവര് ഈ മാസം 22നു രാവിലെ 11ന് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തണം. അന്നേദിവസം രാവിലെ 11.30 മുതല്‍ തീര്‍ഥാടകര്‍ക്കായി സ്നേഹവിരുന്നും ഒരുക്കുന്നുണ്ട്.
തിരുനാളിനോടനുബന്ധിച്ച് കെസിവൈഎം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഒരുക്കുന്നുണ്ട്. വിവരങ്ങള്‍ക്കായി തീര്‍ഥാടകര്‍ക്ക് 977 8123483 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാ
വെട്ടുകാട് മാദ്ര ദെ ദേവൂസ് ദേവാലയം
തിരുവനന്തപുരം: റോമിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങളുടെ വാസ്തുശൈലിയും ചരിത്രപ്രൗഢിയും ഓര്‍മിപ്പിക്കുന്നതാണ് വെട്ടുകാട് മാദ്ര ദെ ദേവൂസ് ദേവാലയം. നൂറ്റാണ്ടുകളുടെ വിശ്വാസപാരമ്പര്യവും ആത്മീയചരിത്രവും നെഞ്ചിലേറ്റി നിലകൊള്ളുന്ന ഈ ദേവാലയത്തിന് ഏകദേശം അഞ്ച് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇറ്റാലിയന്‍ ഭാഷയിലെ "മാദ്രെ' (അമ്മ) എന്ന വാക്കും പോര്‍ച്ചുഗീസ് ഭാഷയിലെ "ദെ ദേവൂസ്' (ദൈവത്തിന്റെ) എന്ന വാക്കും ചേര്‍ന്നാണ് "മാദ്രെ ദെ ദേവൂസ്' എന്ന നാമം രൂപപ്പെട്ടത്. "ദൈവമാതാവ്' എന്നര്‍ത്ഥം. കടലിന്റെ തിരമാലകളെ സാക്ഷിയാക്കി തീരത്തോടു ചേര്‍ന്നു തലയുയര്‍ത്തി നില്ക്കുന്ന ഈ തീര്‍ഥാടനകേന്ദ്രം വിശ്വാസത്തിന്റെയും പ്രാര്തനയുടെയും പ്രത്യാശയുടെയും പ്രതീകമായി തലമുറകളുടെ ആത്മീയജീവിതത്തില്‍ ഇന്നും നിറസാന്നിധ്യമായി തുടരുന്നു.