x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് പള്ളിയിൽ തി​രു​നാ​ളാഘോഷം 13 മു​ത​ല്‍ 22 വരെ

വെബ് ഡെസ്ക്
Published: November 10, 2026 12:27 AM IST | Updated: November 10, 2026 12:27 AM IST

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് പള്ളിയിലെ തി​രു​നാ​ളി​ന് 13ന് ​കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.30ന് ​ആ​രം​ഭി​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്ര​ാന്‍ ഡോ.​ ആ​ര്‍. ക്രി​സ്തു​ദാ​സ് മു​ഖ്യകാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ഷാ​ജു വി​ല്യം തി​രു​നാ​ള്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ.
14ന് ​രാ​വി​ലെ 5.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ആ​റി​ന് ദി​വ്യ​ബ​ലി​യും.

രാ​വി​ലെ 11ന് ​ദി​വ്യ​ബ​ലി. ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ഇ​റ്റാ​ലി​യ​നി​ലു​ള്ള ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ.​ഷാ​ജു വി​ല്യം മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. ഫാ.​ജോ​ണ്‍​സ​ണ്‍ അ​ല​ക്‌​സാ​ണ്ട​ര്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം 5.30ന് ​ആ​രം​ഭി​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് എ​മി​ര​റ്റ​സ് ഡോ.​ വി​ന്‍​സന്‍റ് സാ​മു​വ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. രാ​ത്രി എ​ട്ടി​ന് ദി​വ്യ​ബ​ലി. തു​ട​ര്‍​ന്ന് ഫാ.​ റോ​സ് ബാ​ബു വ​ന​ച​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
15നു രാ​വി​ലെ 5.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ആ​റി​നു ദി​വ്യ​ബ​ലി. മു​ഖ്യ​കാ​ര്‍​മി​ക​ന്‍ ഫാ. ​സ​ജി​ത്ത് സോ​ള​മ​ന്‍. രാ​വി​ലെ ഏ​ഴി​ന് മ​ത​ബോ​ധ​ന സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി. രാ​വി​ലെ 8.15നും​ 11നും സീ​റോ മ​ല​ബാ​ര്‍ റീ​ത്തി​ലും ദി​വ്യ​ബ​ലി. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആം​ഗ്യ​ഭാ​ഷ​യി​ല്‍ ദി​വ്യ​ബ​ലി​യു​ണ്ടാ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​നും 6.45ന് ​ഇം​ഗ്ലീ​ഷി​ലും എ​ട്ടി​ന് ഹി​ന്ദി​യി​ലും ദി​വ്യ​ബ​ലി ഉണ്ടായിരിക്കും.
16ന് ​രാ​വി​ലെ 5.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. രാ​വി​ലെ ആ​റി​നും 11നും ​രാ​ത്രി എ​ട്ടി​നും ദി​വ്യ​ബ​ലി​യു​ണ്ടാ​കും. വൈ​കു​ന്നേ​രം 5.30ന് ​ആ​രം​ഭി​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് വി​ജ​യ​പു​രം രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ.​ ജ​സ്റ്റി​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​നാകും.

17, 18, 19 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ ആ​റി​നും 11നും ​വൈ​കു​ന്നേ​രം 5.30നും ​രാ​ത്രി എ​ട്ടി​നും ദി​വ്യ​ബ​ലി​യു​ണ്ടാ​കും. 19ന് ​വൈ​കു​ന്നേ​രം 5.30ന് ​ആ​രം​ഭി​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് പു​ന​ലൂ​ര്‍ രൂ​പ​ത ബി​ഷ​പ് ഡോ.​സി​ല്‍​വ​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും.
20നു രാ​വി​ലെ 5.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും തു​ട​ര്‍​ന്ന് ആ​റി​ന് ദി​വ്യ​ബ​ലി​യും നടക്കും. രാ​വി​ലെ 9.30ന് ​ത​മി​ഴി​ല്‍ ദി​വ്യ​ബ​ലി. രാ​വി​ലെ 11നും ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​സ​മൂ​ഹ ദി​വ്യ​ബ​ലി​യു​ണ്ടാ​കും. ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​നും 5.30നും ​രാ​ത്രി എ​ട്ടി​നു മ​ല​ങ്ക​ര റീ​ത്തി​ലും ദി​വ്യ​ബ​ലി​യു​ണ്ടാ​യിരിക്കും.
21ന് ​രാ​വി​ലെ ആ​റി​നും എ​ട്ടി​നും 11നും ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ര്‍​ഥ​ന. മു​ഖ്യ​കാ​ര്‍​മി​ക​ന്‍ മോ​ണ്‍.​വി​ന്‍​സന്‍റ് കെ.​പീ​റ്റ​ര്‍. വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ.​ ലോ​റ​ന്‍​സ് കു​ലാ​സ്. തു​ട​ര്‍​ന്ന് ക്രി​സ്തു​രാ​ജ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം.
22നു രാ​വി​ലെ അ​ഞ്ചി​നും 6.30നു ​ത​മി​ഴി​ലും 7.30നും ​ഒ​ന്‍​പ​തി​നും 11ന് ​ഇം​ഗ്ലീ​ഷി​ലും ദി​വ്യ​ബ​ലി​യു​ണ്ടാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 12.30നും ​ര​ണ്ടി​നും ദി​വ്യ​ബ​ലി​യു​ണ്ടാ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​ല​മാ​ല, ലി​റ്റി​നി, തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി. മു​ഖ്യ​കാ​ര്‍​മി​ക​ന്‍ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ.​ നെ​റ്റോ. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.
27നു രാ​വി​ലെ 6.15നും ​ഒ​ന്‍​പ​തി​നു ത​മി​ഴി​ലും 11നും ​ദി​വ്യ​ബ​ലി. തു​ട​ര്‍​ന്ന് ക്രി​സ്തു​രാ​ജ പാ​ദ പൂ​ജ. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നും ​അ​ഞ്ചി​നും ദി​വ്യ​ബ​ലി. തു​ട​ര്‍​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ ഷാ​ജു വി​ല്യം തി​രു​നാ​ള്‍ കൊ​ടി​യി​റ​ക്ക

കു​മ്പ​സാ​ര​ത്തിന് സൗ​ക​ര്യ

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഈ ​മാ​സം 13 മു​ത​ല്‍ 21 വ​രെ കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ 7.30 വ​രെ​യു​മാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കു​ഞ്ഞു​ങ്ങ​ളു​ടെ ആ​ദ്യ ചോ​റൂ​ട്ടി​നു​ള്ള​വ​ര്‍ ഈ ​മാ​സം 22നു ​രാ​വി​ലെ 11ന് ​സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ത്ത​ണം. അ​ന്നേ​ദി​വ​സം രാ​വി​ലെ 11.30 മു​ത​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി സ്‌​നേ​ഹ​വി​രു​ന്നും ഒ​രു​ക്കു​ന്നു​ണ്ട്.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കെ​സി​വൈ​എം ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്റ​ര്‍ ഒ​രു​ക്കു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ള്‍​ക്കാ​യി തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് 977 8123483 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടാ

വെ​ട്ടു​കാ​ട് മാ​ദ്ര ദെ ​ദേ​വൂ​സ് ദേ​വാ​ല​യം

തി​രു​വ​ന​ന്ത​പു​രം: റോ​മി​ലെ പു​രാ​ത​ന ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളു​ടെ വാ​സ്തു​ശൈ​ലി​യും ച​രി​ത്ര​പ്രൗ​ഢി​യും ഓ​ര്‍​മി​പ്പി​ക്കു​ന്ന​താ​ണ് വെ​ട്ടു​കാ​ട് മാ​ദ്ര ദെ ​ദേ​വൂ​സ് ദേ​വാ​ല​യം. നൂ​റ്റാ​ണ്ടു​ക​ളു​ടെ വി​ശ്വാ​സ​പാ​ര​മ്പ​ര്യ​വും ആ​ത്മീ​യ​ച​രി​ത്ര​വും നെ​ഞ്ചി​ലേ​റ്റി നി​ല​കൊ​ള്ളു​ന്ന ഈ ​ദേ​വാ​ല​യ​ത്തി​ന് ഏ​ക​ദേ​ശം അ​ഞ്ച് നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​റ്റാ​ലി​യ​ന്‍ ഭാ​ഷ​യി​ലെ "മാ​ദ്രെ' (അ​മ്മ) എ​ന്ന വാ​ക്കും പോ​ര്‍​ച്ചു​ഗീ​സ് ഭാ​ഷ​യി​ലെ "ദെ ​ദേ​വൂ​സ്' (ദൈ​വ​ത്തിന്‍റെ) എ​ന്ന വാ​ക്കും ചേ​ര്‍​ന്നാ​ണ് "മാ​ദ്രെ ദെ ​ദേ​വൂ​സ്' എ​ന്ന നാ​മം രൂ​പ​പ്പെ​ട്ട​ത്. "ദൈ​വ​മാ​താ​വ്' എ​ന്ന​ര്‍​ത്ഥം. ക​ട​ലി​ന്‍റെ തി​ര​മാ​ല​ക​ളെ സാ​ക്ഷി​യാ​ക്കി തീ​ര​ത്തോ​ടു ചേ​ര്‍​ന്നു ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന ഈ ​തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്രാ​ര്‍​ത​ന​യു​ടെ​യും പ്ര​ത്യാ​ശ​യു​ടെ​യും പ്ര​തീ​ക​മാ​യി ത​ല​മു​റ​ക​ളു​ടെ ആ​ത്മീ​യ​ജീ​വി​ത​ത്തി​ല്‍ ഇ​ന്നും നി​റ​സാ​ന്നി​ധ്യ​മാ​യി തു​ട​രു​ന്നു.

Tags : Vettucaud Madre Nattuvishesham Districtnews

Recent News

Corehub Up