ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് വെട്ടിത്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി മെറിറ്റ് ഇവനിംഗ് 2026 സംഘടിപ്പിച്ചു. വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.എസ്. ആന്റണി അധ്യക്ഷനായിരുന്നു. യൂണിറ്റ് ഡയറക്ടര്‍ ഫാ. റ്റോം കൊറ്റത്തിൽ, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് ഷിജി ജോണ്സണ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം സിംസണ്‍ വേഷ്ണാൽ, പഞ്ചായത്തംഗം ഏബ്രഹാം കെ.ഒ. രാജേഷ് വി. തോട്ടാശേരി, ജോസഫ് ചാക്കോ, ഷാജി കുര്യാക്കോസ്, അലീന ജോസി എന്നിവര്‍ പ്രസംഗിച്ചു.