Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Victory Celebration

Kasaragod

സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം

പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് 2025-26 വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഇ​ഗ്നൈ​റ്റ് എ​ക്സ​ല​ൻ​സി​യ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ വി​ജ​യോ​ത്സ​വം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​മി ജോ​ർ​ജ് അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​താ​ഴെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് മെം​ബ​ർ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ നാ​യ്ക്കം​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ ജേ​ക്ക​ബ്, മു​ഖ്യാ​ധ്യാ​പി​ക സി​നെ​റ്റ് കെ. ​ടോം, റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഡോ. ​മെ​ന്‍റ​ലി​ൻ മാ​ത്യു, മി​നി തോ​മ​സ്, ബി​ൻ​സി സ്ക​റി​യ, അ​ലോ​ണ മ​രി​യ സോ​മി, പി.​എ​സ്. അ​ബി​ൻ കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Kerala

യു​ഡി​എ​ഫ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ യു​ഡി​എ​ഫ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​ടു​വ​ള്ളി പ​ന്നൂ​ർ സ്വ​ദേ​ശി ഹാ​ഷി​ദ് അ​ലി ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ത​ന്നെ ഹാ​ഷി​ദി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​വാ​സി​യാ​യ ഹാ​ഷി​ദ് ര​ണ്ട് മാ​സം മു​ൻ​പാ​ണ് നാ​ട്ടി​ൽ അ​വ​ധി​ക്കാ​യി എ​ത്തി​യ​ത്. സം​സ്കാ​രം പ​ന്നൂ​ർ ജു​മു​അ മ​സ്ജി​ദി​ൽ ന​ട​ന്നു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം; അ​ന്യ​സ്ത്രീ-​പു​രു​ഷ​ന്മാ​ര്‍ തെ​രു​വി​ലി​റ​ങ്ങി കെ​ട്ടി​പ്പി​ടി​ക്കു​ന്ന​ത് മ​തം അം​ഗീ​ക​രി​ക്കി​ല്ല: കാ​ന്ത​പു​രം

കോ​ഴി​ക്കോ​ട്: ക​ക്ഷി രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പേ​രി​ല്‍ മ​ത ചി​ഹ്ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​തും മ​ത​ത്തി​ന്‍റെ ആ​ചാ​ര​ങ്ങ​ളെ​യും സം​സ്‌​കാ​ര​ങ്ങ​ളെ​യും അ​വ​മ​തി​ക്കു​ന്ന​തും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍.

മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ പേ​രി​ല്‍ സം​ഘ​ടി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്യ​സ്ത്രീ - പു​രു​ഷ​ന്മാ​ര്‍ കൂ​ടി​ച്ചേ​ര്‍​ന്നും കെ​ട്ടി​പ്പി​ടി​ച്ചും പ​ര​സ്പ​രം കൈ​കൊ​ട്ടി​യും തെ​രു​വി​ലി​റ​ങ്ങി പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും അ​ഴി​ഞ്ഞാ​ടു​ന്ന​തും മ​തം അ​നു​വ​ദി​ക്കാ​ത്ത രീ​തി​യി​ലു​ള്ള ആ​ഭാ​സ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും കാ​ന്ത​പു​രം പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

സ്ത്രീ​ക​ള്‍​ക്ക് അ​വ​രു​ടേ​താ​യ സ​മ്പൂ​ര്‍​ണ സ്വാ​ത​ന്ത്ര്യ​വും മാ​ന്യ​ത​യും ഇ​സ്‌​ലാം വ​ക​വ​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ട് അ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍​ക്കു​പോ​ലും വി​ല​ക​ല്‍​പ്പി​ക്കാ​തെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ മേ​ലി​ല്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

District News

വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് വാ​ഹ​നം ക​യ​റ്റി​യ​തി​ന് കേ​സെ​ടു​ത്തു

വ​ണ്ടൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കൂ​രാ​ട് ന​ട​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന കൂ​രാ​ട് സ്വ​ദേ​ശി മാ​ഞ്ചേ​രി വീ​ട്ടി​ൽ സ​ഫീ​റി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വാ​ർ​ഡി​ൽ പ​രാ​ജ​യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്താ​ണ് സ​ഫീ​ർ. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നു​ള്ള വ​കു​പ്പാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യ​ത്. പ​രാ​ജ​യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.20 ന് ​പ​ന​ന്പൂ​ല അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്താ​ണ് സം​ഭ​വം.

 

Kerala

വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കശേഖരത്തിനു തീപിടിച്ചു; യുഡിഎഫ് പ്രവർ‌ത്തകന് ദാരുണാന്ത്യം

മലപ്പുറം: ചെറുകാവ് പെരിയമ്പലത്ത് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കത്തിനു തീപിടിച്ച് യുവാവിനു ദാരുണാന്ത്യം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു പൊള്ളലേറ്റ് മരിച്ചത്.

ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ ഇർഷാദിന്‍റെ സ്കൂട്ടറിന്‍റെ മുന്നിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായത്.

പൊട്ടിത്തെറിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്​മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Latest News

Corehub Up