ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനൽ ഉദ്ഘാടനം ചെയ്യുന്നു.
വെണ്ണിക്കുളം: വെണ്ണിക്കുളം ഉപജില്ലാ കലോത്സവത്തിൽ എൽപി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വെണ്ണിക്കുളം എംഡിഎൽപി സ്കൂളിന്റെ വിജയാഘോഷവും ശിശുദിനാഘോഷവും സംയുക്തമായി സംഘടിപ്പിച്ചു.
പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി കെ. തോമസ് അധ്യക്ഷത വഹിച്ചു. മെന്റലിസ്റ്റും പക്ഷി - ശലഭ നിരീക്ഷകനുമായ വിപിൻ ലളിത മുഖ്യാതിഥിയായിരുന്നു. വെണ്ണിക്കുളം ഉപജില്ലാ ഓഫിസർ മെറിൻ സഖറിയ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ ഗവേണിംഗ് ബോർഡ് അംഗം സജി മാമ്പ്രക്കുഴി, വെണ്ണിക്കുളം ബിആർസി ട്രെയിനർ എൽ. ലസി, സെന്റ് ബഹനാൻസ് എച്ച്എസ്എസ് പ്രിൻസിപ്പൽ രജനി ജോയി, സെന്റ് ബഹനാൻസ് പ്രധാനാധ്യാപിക സൂസൻ എം. അലക്സാണ്ടർ, പ്രവാസി സംസ്കൃതി അസോസിയേഷൻ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, പ്രധാനാധ്യാപിക മിനി സൂസൻ ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി ലാബി ജോർജ് ജോൺ, സ്കൂൾ ലീഡർ അക്സാ സജി, പിടിഎ പ്രസിഡന്റ് സന്ധ്യ എബിൻ, റോബി അന്നാ ജോസഫ്, ജോൺ എം. തോമസ് എന്നിവർ പ്രസംഗിച്ചു. മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.
Tags : Victory celebration at Vennikkulam MDLP School Victory celebration NattuVishesham DistrictNews