Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Video Viral

ചാ​ല പാ​ല​ത്തെ സ്തം​ഭി​പ്പി​ച്ച പോരാട്ടം ; ഒ​ടു​വി​ൽ ഇ​ര​യെ ഉ​പേ​ക്ഷി​ച്ച് പെ​രു​മ്പാ​മ്പ് മു​ങ്ങി

ക​ണ്ണൂ​ർ: അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം സം​ഭ​വി​ക്കു​ന്ന ഒ​രു പോ​രാ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ക​ണ്ണൂ​ർ ചാ​ല​യി​ലെ തോ​ട്ടി​ൽ വ​ച്ച് പി​ടി​കൂ​ടി​യ കു​റു​ന​രി​യെ പെ​രു​മ്പാ​മ്പ് വി​ഴു​ങ്ങാ​ൻ ശ്ര​മി​ച്ച​താ​ണ് ഒ​രേ സ​മ​യം കൗ​തു​ക​വും ഭീ​തി​യും ഉ​ള​വാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചാ​ല പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള തോ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. തോ​ട്ടി​ൽ വെ​ച്ച് കു​റു​ന​രി​യെ പെ​രു​മ്പാ​മ്പ് ചു​റ്റി​വ​രി​ഞ്ഞ് വി​ഴു​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ പാ​ല​ത്തി​ൽ കാ​ഴ്ച​ക്കാ​രു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തോ​ടെ റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ‌​ട്ടു.

ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​നും രം​ഗ​ത്തി​റ​ങ്ങേ​ണ്ടി വ​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് പോ​ലീ​സ് റോ​ഡി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ച്ച​ത്. ആ​ളു​ക​ൾ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചു നോ​ക്കി​നി​ൽ​ക്കെ കു​റു​ന​രി​യു​ടെ ത​ല ഭാ​ഗം പൂ​ർ​ണ​മാ​യും പെ​രു​മ്പാ​മ്പ് ഉ​ള്ളി​ലാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ അ​തി​ന്‍റെ ബാ​ക്കി ഉ​ട​ൽ ഭാ​ഗം വി​ഴു​ങ്ങാ​ൻ പാ​മ്പി​ന് എ​ത്ര ശ്ര​മി​ച്ചി​ട്ടും സാ​ധി​ച്ചി​ല്ല. കു​റു​ന​രി​യു​ടെ ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്താ​യി ഒ​രു ഇ​രു​മ്പ് ക​മ്പി ത​ങ്ങി​നി​ന്ന​താ​ണ് ഇ​ര​യെ പൂ​ർ​ണ​മാ​യി ഉ​ള്ളി​ലേ​ക്ക് ഇ​റ​ക്കാ​ൻ ത​ട​സ​മാ​യ​തെ​ന്ന് കാ​ഴ്ച​ക്കാ​ർ പ​റ​യു​ന്നു.

ഏ​റെ നേ​രം പ​ല രീ​തി​യി​ൽ ശ്ര​മി​ച്ചി​ട്ടും വി​ഴു​ങ്ങാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ഒ​ടു​വി​ൽ പെ​രു​മ്പാ​മ്പ് തോ​ൽ​വി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​റു​ന​രി​യെ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് പാ​മ്പ് തോ​ട്ടി​ലൂ​ടെ നീ​ന്തി​പ്പോ​യി.

വ​ന്യ​ജീ​വി ലോ​ക​ത്തെ ഈ ​കൗ​തു​ക ദൃ​ശ്യം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി ആ​ളു​ക​ൾ പ​ങ്കു​വെ​ച്ച​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ ഈ ​കാ​ഴ്ച ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up