Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VideoCall

ഭ​ർ​ത്താ​വ് വീ​ഡി​യോ കോ​ൾ എ​ടു​ത്തി​ല്ല; യു​വ​തി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: ഭ​ർ​ത്താ​വ് വീ​ഡി​യോ കോ​ൾ എ​ടു​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. ബോ​ല്ലി​കൊ​ണ്ട സ്വ​ദേ​ശി അ​ഖി​ല (20) ആ​ണ് മ​രി​ച്ച​ത്. തെ​ലു​ങ്കാ​ന​യി​ലെ മ​ഹ​ബാ​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് മ​ഹ​ബു​ബാ​ദി​ലെ ഹൗ​സിം​ഗ് ഫി​നാ​ൻ​സ് മാ​നേ​ജ​ർ ബാ​നോ​ത്ത് ഹു​സൈ​നു​മാ​യി അ​ഖി​ല​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ദ​മ്പ​തി​ക​ൾ​ക്ക് ഒ​രു പെ​ൺ​കു​ട്ടി​യു​മു​ണ്ട്.

അ​ഖി​ല മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ൽ പോ​യി​രു​ന്ന സ​മ​യ​ത്ത്, ക​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ സം​സാ​രി​പ്പി​ക്കാ​ൻ വേ​ണ്ടി അ​വ​ർ ഭ​ർ​ത്താ​വ് ഹു​സൈ​ന് വീ​ഡി​യോ കോ​ൾ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഹു​സൈ​ൻ കോ​ൾ എ​ടു​ത്തി​ല്ല. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ അ​ഖി​ല മ​ഹ​ബു​ബാ​ദി​ലു​ള്ള ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ക​യും ജീ​വ​നൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ അ​ഖി​ല മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up