Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VideoconIndustries

വേ​​ണു​​ഗോ​​പാ​​ൽ ധൂ​​തിനെ പാ​​പ്പ​​രായി പ്രഖ്യാപിച്ചു

മും​​ബൈ: വീ​​ഡി​​യോ​​കോ​​ണ്‍ ഇ​​ൻ​​ഡ​​സ്ട്രീ​​സ് മു​​ൻ പ്രൊ​​മോ​​ട്ട​​റും ഡ​​യ​​റ​​ക്ട​​റു​​മാ​​യ വേ​​ണു​​ഗോ​​പാ​​ൽ ന​​ന്ദ​​ലാ​​ൽ ധൂ​​തി​​നെ നാ​​ഷ​​ണ​​ൽ ക​​ന്പ​​നി ലോ ​​ട്രൈ​​ബ്യൂ​​ണ​​ൽ (എ​​ൻ​​സി​​എ​​ൽ​​ടി) പാ​​പ്പ​​രാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. 12,668 കോ​​ടി രൂ​​പ​​യു​​ടെ വാ​​യ്പ തി​​രി​​ച്ച​​ട​​വ് മു​​ട​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ ന​​ല്കി​​യ ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ച്ചാ​​ണ് ഈ ​​ഉ​​ത്ത​​ര​​വ്.

ട്രൈ​​ബ്യൂ​​ണ​​ലി​​ന്‍റെ മും​​ബൈ ബെ​​ഞ്ച് വ്യാ​​ഴാ​​ഴ്ച പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ലൂ​​ടെ ധൂ​​തി​​ന്‍റെ സ്വ​​ത്തു​​ക്ക​​ൾ പാ​​പ്പ​​ര​​ത്ത ട്ര​​സ്റ്റി ആ​​ശി​​ഷ് നാ​​രാ​​യ​​ണ​​നി​​ൽ നി​​ക്ഷി​​പ്ത​​മാ​​ക്കാ​​നും വാ​​യ്പ​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ വീ​​തി​​ച്ചു ന​​ൽ​​കാ​​നും നി​​ർ​​ദേ​​ശി​​ച്ചു. ധൂ​​ത് മു​​ന്നോ​​ട്ടു​​വ​​ച്ച 600 കോ​​ടി രൂ​​പ​​യു​​ടെ തി​​രി​​ച്ച​​ട​​വ് പ​​ദ്ധ​​തി വാ​​യ​​്പ​​ക്കാ​​ർ നേ​​ര​​ത്തെ ത​​ള്ളി​​യി​​രു​​ന്നു.

2010നും 2012​​നും ഇ​​ട​​യി​​ൽ വീ​​ഡി​​യോ​​കോ​​ണ്‍ ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​നും വീ​​ഡി​​യോ​​കോ​​ണ്‍ ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് ലി​​മി​​റ്റ​​ഡി​​നും ന​​ൽ​​കി​​യ ക്രെ​​ഡി​​റ്റ് സൗ​​ക​​ര്യ​​ങ്ങ​​ൾ​​ക്കും വാ​​യ്പ​​ക​​ൾ​​ക്കു​​മാ​​യി വേ​​ണു​​ഗോ​​പാ​​ൽ ധൂ​​ത് ന​​ൽ​​കി​​യ വ്യ​​ക്തി​​ഗ​​ത ഗ്യാ​​ര​​ന്‍റി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​താ​​ണ് ഈ ​​കേ​​സ്. ഈ ​​ക​​ന്പ​​നി​​ക​​ൾ എ​​സ്ബി​​ഐ​​യി​​ൽനി​​ന്നും 2017 ഏ​​പ്രി​​ലി​​ൽ എ​​സ്ബി​​ഐ​​യി​​ൽ ല​​യി​​ച്ച അ​​നു​​ബ​​ന്ധ ബാ​​ങ്കു​​ക​​ളി​​ൽ നി​​ന്നും രൂ​​പ​​യി​​ലു​​ള്ള ടേം ​​ലോ​​ണു​​ക​​ളും വ​​ർ​​ക്കിം​​ഗ് ക്യാ​​പി​​റ്റ​​ൽ സൗ​​ക​​ര്യ​​ങ്ങ​​ളും ല​​ഭ്യ​​മാ​​ക്കി​​യി​​രു​​ന്നു. ഈ ​​വാ​​യ്പത്തുക​​ക​​ളും ബാ​​ധ്യ​​ത​​ക​​ളും കൃ​​ത്യ​​മാ​​യി തി​​രി​​ച്ച​​ട​​യ്ക്കു​​മെ​​ന്നും തീ​​ർ​​പ്പാ​​ക്കു​​മെ​​ന്നും വേ​​ണു​​ഗോ​​പാ​​ൽ ധൂ​​ത് നി​​രു​​പാ​​ധി​​കം ഉ​​റ​​പ്പു​​ന​​ൽ​​കി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, വീ​​ഡി​​യോ​​കോ​​ണ്‍ ഇ​​ൻ​​ഡ​​സ്ട്രീ​​സ് വാ​​യ്പാ തി​​രി​​ച്ച​​ട​​വി​​ൽ വീ​​ഴ്ച വ​​രു​​ത്തു​​ക​​യും 2018 ജൂ​​ണി​​ൽ കോ​​ർ​​പറേ​​റ്റ് ഇ​​ൻ​​സോ​​ൾ​​വ​​ൻ​​സി റെ​​സ​​ല്യൂ​​ഷ​​ൻ പ്രൊ​​സ​​സി​​ലേ​​ക്ക് (സി​​ഐ​​ആ​​ർ​​പി) പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തു. 2019 ഓ​​ഗ​​സ്റ്റി​​ലെ എ​​ൻ​​സി​​എ​​ൽ​​ടി ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം ഈ ​​ന​​ട​​പ​​ടി​​ക്ര​​മം വീ​​ഡി​​യോ​​കോ​​ണ്‍ ഗ്രൂ​​പ്പി​​ലെ മ​​റ്റ് 12 ക​​ന്പ​​നി​​ക​​ളു​​ടെ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി സം​​യോ​​ജി​​പ്പി​​ച്ചു. ക​​ന്പ​​നി​​ക​​ൾ പാ​​പ്പ​​ര​​ത്ത ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക് പോ​​കു​​ന്ന​​തി​​ന് മു​​ൻ​​പ്, 2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ വാ​​യ്പ തി​​രി​​ച്ച​​ട​​യ്ക്ക​​ണം എ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് എ​​സ്ബി​​ഐ വേ​​ണു​​ഗോ​​പാ​​ൽ ധൂ​​തി​​ന് ഡി​​മാ​​ൻ​​ഡ് നോ​​ട്ടീ​​സ് ന​​ൽ​​കി​​യി​​രു​​ന്നു.

പി​​ന്നീ​​ട്, കു​​ടി​​ശി​​ക തി​​രി​​ച്ച​​ട​​യ്ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ളൊ​​ന്നും സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​തി​​നെത്തു​​ട​​ർ​​ന്ന് 2026 ഏ​​പ്രി​​ലി​​ൽ എ​​സ്ബിഐ ധൂ​​തി​​നെ​​തി​​രേ പ്ര​​ത്യേ​​ക പേ​​ഴ്സ​​ണ​​ൽ ഇ​​ൻ​​സോ​​ൾ​​വ​​ൻ​​സി റെ​​സ​​ല്യൂ​​ഷ​​ൻ പ്രോ​​സ​​സ് ആ​​രം​​ഭി​​ച്ചു. ര​​ണ്ടു മാ​​സ​​ത്തി​​നു​​ശേ​​ഷം, സി​​ലി​​ഗു​​രി​​യി​​ലെ നി​​ർ​​ദി​​ഷ്ട വി​​ക​​സ​​ന​​ത്തി​​നാ​​യു​​ള്ള വി​​ശ​​ദ​​മാ​​യ പ്രോ​​ജ​​ക്ട് റി​​പ്പോ​​ർ​​ട്ടി​​നൊ​​പ്പം 36 മാ​​സ​​ത്തി​​നു​​ള്ളി​​ൽ 600 കോ​​ടി രൂ​​പ വാ​​ഗ്ദാ​​നം ചെ​​യ്തു​​കൊ​​ണ്ട് ഒ​​രു സം​​യോ​​ജി​​ത തി​​രി​​ച്ച​​ട​​വ് പ​​ദ്ധ​​തി ധൂ​​ത് സ​​മ​​ർ​​പ്പി​​ച്ചു. എ​​ന്നാ​​ൽ, ഇ​​ത് അ​​നു​​വ​​ദി​​ച്ച കു​​ടി​​ശി​​ക​​യു​​ടെ 0.42% മാ​​ത്ര​​മാ​​ണെ​​ന്ന് ഹ​​ർ​​ജി​​യി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

തി​​രി​​ച്ച​​ട​​വി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ കാ​​ര​​ണം വ്യ​​ക്തി​​ഗ​​ത ഇ​​ൻ​​സോ​​ൾ​​വ​​ൻ​​സി ന​​ട​​പ​​ടി​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ച്ച് ധൂ​​തി​​നെ​​തി​​രേ പാ​​പ്പ​​ര​​ത്ത ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കാ​​ൻ വാ​​യ്പ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചു.

എ​​സ്ബി​​ഐ സ​​മ​​ർ​​പ്പി​​ച്ച 12,668 കോ​​ടി രൂ​​പ​​യു​​ടെ വാ​​യ്പാ കു​​ടി​​ശി​​ക​​യി​​ൽ (പ​​ലി​​ശ​​യും പി​​ഴ​​യും ഉ​​ൾ​​പ്പ​​ടെ) വീ​​ഴ്ച വ​​രു​​ത്തി​​യ​​തി​​ന് 2026 ജൂ​​ലൈ​​യി​​ൽ എ​​ൻ​​സി​​എ​​ൽ​​ടി ധൂ​​തി​​ന്‍റെ തി​​രി​​ച്ച​​ട​​വ് പ​​ദ്ധ​​തി ത​​ള്ളു​​ക​​യും പാ​​പ്പ​​ര​​ത്ത ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്തു.

ത​​ന്‍റെ സാ​​ന്പ​​ത്തി​​കസ്ഥി​​തി​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ബാ​​ങ്ക് റ​​പ്റ്റ​​സി (പാ​​പ്പ​​ര​​ത്ത) ട്ര​​സ്റ്റി​​ക്ക് സ​​മ​​ർ​​പ്പി​​ക്കാ​​ൻ ട്രൈ​​ബ്യൂ​​ണ​​ൽ ധൂ​​തി​​നോ​​ട് നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

 

Latest News

Corehub Up