Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vietnam A

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: ക്യാ​പ്റ്റ​ൻ അ​റ​സ്റ്റി​ൽ

ഹ​നോ​യ്: വി​യ​റ്റ്നാ​മി​ൽ സ്പീ​ഡ് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബോ​ട്ടി​ന്‍റെ ക്യാ​പ്റ്റ​ൻ അ​റ​സ്റ്റി​ൽ. 57- കാ​ര​നാ​യ ക്യാ​പ്റ്റ​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ൻ ഗി​യാം​ഗ് പ്ര​വി​ശ്യ​യി​ലെ പോ​ലീ​സ് അ​റി​യി​ച്ചു. ക്യാ​പ്റ്റ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് നി​യ​മ​ലം​ഘ​നം ന​ട​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​തേ​സ​മ​യം അ​തീ​വ മോ​ശം കാ​ലാ​വ​സ്ഥ മൂ​ല​മാ​ണ് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​രു​ന്നു​ണ്ട്. സം​ഭ​വ​സ​മ​യം മ​ഴ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഈ ​സ​മ​യം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി മ​റ്റ് ബോ​ട്ടു​ക​ളും ക​ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ക്കാ​തെ പ​ല​രും ക​ട​ലി​ൽ ഒ​ഴു​കി​ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു എ​ന്ന് ദൃ​ക്സാ​ക്ഷി അ​റി​യി​ച്ചു. ഇ​വ​ർ​ക്ക് ലൈ​ഫ്ബോ​യും ക​യ​റും ഇ​ട്ട് ന​ൽ​കി ബോ​ട്ടി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ തീ​ര​ത്തേ​ക്ക് എ​ത്തി​ക്കാ​നാ​യി ജെ​റ്റ് സ്കീ​സി​ന്‍റെ സ​ഹാ​യം ല​ഭി​ച്ചു​വെ​ന്നും ദൃ​ക്സാ​ക്ഷി വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സ്പീ​ഡ് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തെ​ക്ക​ൻ ഫൂ ​ക്വോ​ക്ക് ദ്വീ​പി​ലെ ഹോ​ൺ മേ​യ് റു​ട്ട് എ​ൻ​ഗോ​യ് ദ്വീ​പി​ൽ​നി​ന്ന് ആ​ൻ തോ​യ് പോ​ർ​ട്ടി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട് മി​നി​റ്റു​ക​ൾ​ക്ക​ക​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ 15 ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ കേ​ര​ള​ത്തി​ൽ നി​ന്നും മൂ​ന്നു​പേ​ർ ആ​ന്ധ്രാ പ്ര​ദേ​ശി​ൽ നി​ന്നും 10 പേ​ർ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഉ​ള്ള​വ​രാ​ണ്. ര​ക്ഷ​പ്പെ​ട്ട 17 ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ 16 പേ​ർ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നും ഫൂ ​ക്വോ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

Latest News

Corehub Up