ബിർമിംഗ്ഹാം: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ആസ്റ്റൺവില്ലയ്ക്ക് മിന്നും ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ വൈകിംഗ് എഫ്കെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
റോസ് ബാർക്ലീയും എമിലിയാനോ ബ്യൂണ്ടിയയും ആണ് ആസ്റ്റൺവില്ലയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. വൈകിംഗ് താരം ഹെൻറിക്ക് ഹെഗ്ഹെയിമിന്റെ ഓൺ ഗോളും ആസ്റ്റൺവില്ലയുടെ ഗോൾപട്ടികയിലുണ്ട്.
പീറ്റർ ക്രിസ്റ്റ്യാൻസെൻ ആണ് വൈകിംഗിന് വേണ്ടി ഗോൾ കണ്ടെത്തിയത്. ജയത്തോടെ ആസ്റ്റൺവില്ലയ്ക്ക് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആസ്റ്റൺവില്ല.