Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VikramadityaSingh

മ​ണ്ഡി​യി​ലെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ ക​ങ്ക​ണ റ​ണാ​വ​ത്തും വി​ക്ര​മാ​ദി​ത്യ സിം​ഗും ത​മ്മി​ൽ വാ​ക്പോ​ര്

ഷിം​ല: മ​ണ്ഡി മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി എം​പി ക​ങ്ക​ണ റ​ണാ​വ​ത്തും ഹി​മാ​ച​ൽ പ്ര​ദേ​ശ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ വി​ക്ര​മാ​ദി​ത്യ സിം​ഗും ത​മ്മി​ൽ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പോ​ര്. വി​ക​സ​ന പ​ദ്ധ​തി​ക​ൾ വൈ​കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ പ​ര​സ്യ​മാ​യി ശാ​സി​ച്ച ക​ങ്ക​ണ​യു​ടെ നി​ല​പാ​ടി​നെ​തി​രെ​യാ​ണ് വി​ക്ര​മാ​ദി​ത്യ സിം​ഗ് രം​ഗ​ത്തെ​ത്തി​യ​ത്. 

ജി​ല്ലാ വി​ക​സ​ന കോ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് കേ​ന്ദ്ര പ​ദ്ധ​തി​ക​ളും എം​പി ഫ​ണ്ടും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വ​രു​ത്തു​ന്ന വീ​ഴ്ച​ക്കെ​തി​രെ ക​ങ്ക​ണ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. പ​ണം അ​നു​വ​ദി​ച്ചി​ട്ടും പ​ദ്ധ​തി​ക​ൾ വൈ​കു​ന്ന​തി​ലും സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ പേ​രി​ൽ ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ലും എം​പി ക​ടു​പ്പ​ത്തി​ൽ സം​സാ​രി​ച്ചി​രു​ന്നു. ത​ട്ടി​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ ക​രിമ്പ​ട്ടി​ക​യി​ൽ പെ​ടു​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ഉ​ദ്യോ​ഗ​സ്ഥ​രോ​ടു​ള്ള ക​ങ്ക​ണ​യു​ടെ ഭാ​ഷാ​ശൈ​ലി​യെ വി​മ​ർ​ശി​ച്ച വി​ക്ര​മാ​ദി​ത്യ സിം​ഗ്, മു​ഴു​വ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തെ​യും ഒ​റ്റ​യ​ടി​ക്ക് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ ആ​കെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 
മ​ണ്ഡി ജി​ല്ല​യി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 5.12 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​ൽ 3.22 കോ​ടി രൂ​പ ഇ​തി​നോ​ട​കം ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും, പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മ​ണ്ഡി​യി​ൽ ത​ന്നെ​യാ​ണെ​ന്നും വി​ക്ര​മാ​ദി​ത്യ സിം​ഗ് മ​റു​പ​ടി ന​ൽ​കി. 

Latest News

Corehub Up