Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vilayodi

Palakkad

വി​ള​യോ​ടിയി​ൽ അ​ധി​കഭാ​രം ക​യ​റ്റി​ വാ​ഹ​നസ​ഞ്ചാ​രം അപകടഭീഷണി

വ​ണ്ടി​ത്താ​വ​ളം: അ​ധി​ക​ഭാ​രം ക​യ​റ്റി​യ മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ വി​ള​യോ​ടി റോ​ഡി​ൽ ഓ​ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന തീ​രു​മാ​നം ലം​ഘി​ക്ക​പ്പെ​ടു​ന്നു. മെ​റ്റ​ൽ ക​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ങ്ങ​നെ സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ത് ഗ​താ​ഗ​ത​കു​രു​ക്കി​നും റോ​ഡ് ത​ക​ർ​ച്ച​ക്കും കാ​ര​ണ​മാ​കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം ടോ​റ​സ് വാ​ഹ​നം വി​ള​യോ​ടി പാ​ത​യി​ൽ യ​ന്ത്ര​ത്ത​ക​രാ​റി​ൽ കു​ടു​ങ്ങി ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .

ചി​റ്റൂ​ർ പു​ഴ​പ്പാ​ലം ന​വീ​ക​ര​ണ ജോ​ലി ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​മേ​ഷ് അ​ച്ചു​ത​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ടി​ഒ, പൊ​ലി​സ്, പൊ​തു​മ​രാ​മ​ത്ത്, ഫ​യ​ർ ഫോ​ഴ്‌​സ്, ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ആ​ലോ​ച​നാ​യോ​ഗം ന​ട​ത്തി​യി​രു​ന്നു. ഈ​യോ​ഗ​ത്തി​ലാ​ണ് കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ൾ വ​ണ്ടി​ത്താ​വ​ളം വി​ള​യോ​ടി​പാ​ത വ​ഴി സ​ഞ്ച​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ള​യോ​ടി റോ​ഡി​ൽ അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ​ക്ക് സ​ഞ്ചാ​ര​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ ഈ ​തീ​രു​മാ​നം മ​റി​ക​ട​ന്നാ​ണ് ഭാ​ര വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​ത്. മു​ന്പ് വി​ള​യോ​ടി വ​ഴി മെ​റ്റ​ൽ ക​ട​ത്ത് ലോ​റി​ക​ൾ ഓ​ടി​യ​തു​മൂ​ലം പാ​ലം ത​ക​ർ​ന്ന് മൂ​ന്നു മാ​സ​ത്തോ​ളം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി‍​യി​രു​ന്നു. സം​സ്ഥാ​നപാ​ത​ക​ൾ​ക്ക് മാ​ത്ര​മെ അ​ധി​ക ഭാ​രം ക​യ​റ്റി​യ വാ​ഹ​ന സ​ഞ്ചാ​ര​ത്തി​ന് മ​തി​യാ​യ സു​ര​ക്ഷ​യു​ള്ളു. പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്രം സ​ഞ്ച​രി​ക്കാ​നു​ള്ള​താ​ണ്. ചി​റ്റൂ​ർ പു​ഴ​പ്പാ​ല ന​വീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്ന​താ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യം.

Latest News

Corehub Up