Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Village Councils

ഗ്രാ​മ​സ​ഭ​ക​ളും പൂ​ർ​ത്തി​യാ​കാ​ത്ത ജ​നാ​ധി​പ​ത്യ​ ദൗ​ത്യ​ങ്ങ​ളും

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും നേ​​​​​രി​​​​​ട്ടു​​​​​ള്ള ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ വേ​​​​​ദി​​​​​യാ​​​​​കേ​​​​​ണ്ട ഒ​​​​​ന്നാ​​​​​ണ് ഗ്രാ​​​​​മ​​​​​സ​​​​​ഭ. പ​​​ക്ഷേ, പ​​​​​ല ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ത് സ​​​​​ജീ​​​​​വ​​​​​മാ​​​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​​​ന്നി​​​ല്ല. ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ ഒ​​​​​രു വാ​​​​​ഗ്ദാ​​​​​ന​​​​​മാ​​​​​യി മാ​​​​​ത്രം അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്നു.

കേ​​​​​ന്ദ്ര പ​​​​​ഞ്ചാ​​​​​യ​​​​​ത്തീ​​​​​രാ​​​​​ജ് മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നുവേ​​​​​ണ്ടി ‘നാ​​​​​ഷ​​​​​ണ​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് റൂ​​​​​റ​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ് പ​​​​​ഞ്ചാ​​​​​യ​​​​​ത്തീ​​​​​രാ​​​​​ജ്’ ത​​​യാ​​​​​റാ​​​​​ക്കി​​​​​യ, ‘സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും ഗ്രാ​​​​​മ​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ലെ കു​​​​​റ​​​​​ഞ്ഞ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ദേ​​​​​ശീ​​​​​യ പ​​​​​ഠ​​​​​ന റി​​​​​പ്പോ​​​​​ർ​​​​​ട്ട്’ ഏ​​​​​റെ സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യ ഒ​​​​​ന്നാ​​​​​ണ്. ആ​​​​​ളു​​​​​ക​​​​​ൾ എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് യോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ത്ത​​​​​ത് എ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല ഈ ​​​​​റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത്; ഗ്രാ​​​​​മീ​​​​​ണ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​യാ​​​യ ഈ ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന് ജ​​​ന​​​വി​​​ശ്വാ​​​സം നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​തെപോ​​​​​കു​​​​​ന്ന​​​​​ത് എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് എ​​​​​ന്നു​​​കൂ​​​​​ടി​​​​​യാ​​​​​ണ്.

26 സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും 213 ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​യി നാ​​​നൂ​​​റോ​​​​​ളം ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ലെ 7,800ല​​​​​ധി​​​​​കം ആ​​​​​ളു​​​​​ക​​​​​ളി​​​​​ൽ​​​നി​​​​​ന്ന് ശേ​​​​​ഖ​​​​​രി​​​​​ച്ച വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യു​​​​​ള്ള​​​​​താ​​​​​ണ് നി​​​​​തി ആ​​​​​യോ​​​​​ഗ് അം​​​​​ഗ​​​​​മാ​​​​​യ ആ​​​​​ർ. ബാ​​​​​ല​​​​​സു​​​​​ബ്ര​​​​​ഹ്മ​​​​​ണ്യം ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ​​​വ​​​ച്ച് പ്ര​​​​​കാ​​​​​ശ​​​​​നം ചെ​​​​​യ്ത ഈ ​​​​​റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

ആ​​​​​ദി​​​​​വാ​​​​​സി മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളും സ്ത്രീ​​​​​സൗ​​​​​ഹൃ​​​​​ദ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളും ഇ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. കേ​​​​​വ​​​​​ലം ഹാ​​​​​ജ​​​​​ർ നി​​​​​ല​​​​​യ്ക്ക് അ​​​​​പ്പു​​​​​റം പോ​​​​​യി അ​​​​​വ​​​​​ബോ​​​​​ധം, ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം, പ​​​​​ങ്കാ​​​​​ളി​​​​​ത്തം, ഭ​​​​​ര​​​​​ണം, അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ, പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ത്തി​​​​​നു​​​​​ള്ള ത​​​​​ട​​​​​​​സ​​​​​ങ്ങ​​​​​ൾ, ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ, മി​​​​​ക​​​​​ച്ച മാ​​​​​തൃ​​​​​ക​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​തി​​​​​ലാ​​​​​ണ് ഈ ​​​​​പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്രാ​​​​​ധാ​​​​​ന്യം.

ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ അ​​​​​നു​​​​​ച്ഛേ​​​​​ദം 243A (Article 243A) ​​വി​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്യു​​​​​ന്ന​​​​​ത്, ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത ഓ​​​​​രോ വോ​​​​​ട്ട​​​​​ർ​​​​​ക്കും പ്രാ​​​​​ദേ​​​​​ശി​​​​​ക ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​കാ​​​​​നു​​​​​ള്ള ഒ​​​​​രു വേ​​​​​ദി​​​​​യാ​​​​​ണ് ഗ്രാ​​​​​മ​​​​​സ​​​​​ഭ എ​​​​​ന്നാ​​​​​ണ്. ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് വി​​​​​ക​​​​​സ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​ക, ഗു​​​​​ണ​​​​​ഭോ​​​​​ക്തൃ പ​​​​​ട്ടി​​​​​ക​​​​​ക​​​​​ൾ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ക, പ​​​​​രാ​​​​​തി​​​​​ക​​​​​ൾ ഉ​​​​​ന്ന​​​​​യി​​​​​ക്കു​​​​​ക, പൊ​​​​​തു​​​​​വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ക, പ്രാ​​​​​ദേ​​​​​ശി​​​​​ക ആ​​​​​സൂ​​​​​ത്ര​​​​​ണ​​​​​ത്തി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ നി​​​​​ർ​​​​​ദേ​​​ശ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ക, സാ​​​​​മൂ​​​​​ഹി​​​​​ക ഓ​​​​​ഡി​​​​​റ്റിം​​​​​ഗ് ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ക എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാ​​​​​മാ​​​​​ണ് ഇ​​​​​തി​​​​​ലൂ​​​​​ടെ പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. ത​​​​​ത്വ​​​​​ത്തി​​​​​ൽ, പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ കൈ​​​​​പ്പ​​​​​റ്റു​​​​​ന്ന ഗു​​​​​ണ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ൾ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ​​​നി​​​​​ന്ന് പ്രാ​​​​​ദേ​​​​​ശി​​​​​ക വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യി പൗ​​​​​ര​​​​​ന്മാ​​​​​രെ മാ​​​​​റ്റാ​​​​​ൻ ഇ​​​​​തി​​​​​ന് ക​​​​​ഴി​​​​​യും. എ​​​​​ന്നാ​​​​​ൽ, പ്രാ​​​​​യോ​​​​​ഗി​​​​​ക ത​​​​​ല​​​​​ത്തി​​​​​ൽ ഈ ​​​​​മാ​​​​​റ്റം എ​​​​​ല്ലാ​​​​​യി​​​​​ട​​​​​ത്തും ഒ​​​​​രു​​​​​പോ​​​​​ലെ​​​​​യ​​​​​ല്ല.

Latest News

Corehub Up