കൊയിലാണ്ടി: വില്ലേജ് ഓഫീസിൽ എത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം ഓട്ടൂർ ജയപ്രകാശാണ് (76) മരിച്ചത്. അപേക്ഷ നൽകാനായി എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ഓഫീസിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് 108 ആംബുലൻസിൽ അദ്ദേഹത്തെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: അഡ്വ. പ്രവീൺ ഓട്ടൂർ, പ്രാൺ (എസി മെക്കാനിക്ക്), പ്രിയ. മരുമക്കൾ: ജിസ്ന, വൈഷ്ണ, പ്രശാന്ത്. സഹോദരങ്ങൾ: രമേശൻ, വിബാസ് കുമാർ.