വിയാറയൽ: ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ലിയാൻഡ്രോ കബ്രേരയാണ് എസ്പാന്യോളിന് വേണ്ടി ഗോൾ നേടിയത്. 60-ാം മിനിറ്റിലാണ് കബ്രേര ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എസ്പാന്യോളിന് 11 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 12-ാം സ്ഥാനത്താണ് എസ്പാന്യോൾ.