കോട്ടയം: വിമലഗിരി കത്തീഡ്രലില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്ഭവത്തിരുനാള് 29 മുതല്‍ ഡിസംബര്‍ എട്ടു വരെ ആഘോഷിക്കും.29ന് വൈകുന്നേരം 5.15നു ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെതേച്ചേരില്‍ കൊടിയേറ്റും. 5.30നു രൂപതാ ചാന്‍സലര്‍ മോണ്‍. ജോസ് നവസ് സംയുക്ത ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. വചനപ്ര ഘോഷണം ഫാ. ജോണ്സണ് ഒറ്റതെങ്ങുങ്കൽ.
ഡിസംബര്‍ രണ്ടിന് നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ. ഡി. സെല്വരാജന് സമൂഹബലിയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും. മൂന്നിന് സീറോ-മലങ്കര റീത്തില്‍ തിരുവനന്തപുരം മലങ്കര അതിരൂപത സഹായമെത്രാന്‍ ഡോ. യൂഹാനോന്‍ മാര്‍ അലക്സിയോസ് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും. നാലിന് കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് ആനിമൂട്ടില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ദിവസവും വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, 7.15ന് നൊവേന, ദിവ്യകാരുണ്യാശീര്‍വാദം എന്നിവ ഉണ്ടായിരിക്കും.
ഏഴിനു വൈകുന്നേരം 5.30 ന് സഹായ മെത്രാന് ബിഷപ് ഡോ. ജസറ്റിന് മഠത്തില്‍പ്പറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും. നൊവേനയ്ക്കുശേഷം 7.30 ന് പട്ടണപ്രദക്ഷിണം. തുടര്‍ന്ന് രാത്രി ഒമ്പതിന് പരിശുദ്ധ അമ്മയുടെ നടതുറക്കല്‍. എട്ടിനു രാത്രി 12നു നട അടയ്ക്കും.
സമാപനദിനമായ എട്ടിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വിശുദ്ധ അന്തോനീസിന്റെ നൊവേന, ഒമ്പതിന് കുമളി ഉത്ഥാനാശ്രമം സുപ്പീരിയര്‍ അബ്ബാ ലോറന്‍സ് ബുദ്ധയുടെ കാര്‍മികത്വത്തില്‍ ഗ്രിഗോറിയന്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12ന് രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്ഥാടടക പദയാത്രകള്‍ കോട്ടയം നല്ലിടയന് ദൈവാലയത്തില്‍ സംഗമിക്കും. നേര്‍ച്ച സദ്യയ്ക്കുശേഷം ഉച്ചകഴിഞ്ഞ് 1.30ന് തീര്‍ഥാടകര്‍ വിശ്വാസ പ്രഖ്യാപന റാലിയായി വിമലഗിരി കത്തിഡ്രലിലേക്ക് പുറപ്പെടും. 2.30ന് തിരുനാള്‍ സമൂഹബലിയില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെതേച്ചേരില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരാകും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ തിരുനാള്‍ സമാപിക്കും. രാത്രി 12ന് നട അടയ്ക്കും. എട്ടാമിട ആഘോഷങ്ങള്‍ 13നു ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലി. തുടർന്ന് ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ ചടങ്ങുകൾ സമാപിക്കും.