Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViralMoment

Video

ആരാധകയെ ചേർത്തുപിടിച്ച് എ.പി. ധില്ലൻ; മുംബൈ കൺസേർട്ടിൽ അവിസ്മരണീയമായ സ്നേഹനിമിഷം

മും​ബൈ​യെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ പ​ഞ്ചാ​ബി സം​ഗീ​ത ഇ​തി​ഹാ​സം എ.​പി. ധി​ല്ല​ന്‍റെ ലൈ​വ് ക​ൺ​സേ​ർ​ട്ട്, പാ​ട്ടു​ക​ൾ​ക്ക​പ്പു​റം ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ആ​രാ​ധ​ക നി​മി​ഷം കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

അ​മൃ​ത ഗാം​ഗ്‌​വാ​നി എ​ന്ന ആ​രാ​ധ​ക ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സം​ഗീ​ത പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

പ​രി​പാ​ടി​ക്കി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഗാ​യ​ക​ൻ അ​മൃ​ത​യെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും, അ​മ്പ​ര​ന്നു നി​ന്ന അ​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച് താ​ൻ അ​ണി​ഞ്ഞി​രു​ന്ന ആ​ഡം​ബ​ര പൂ​ർ​ണ​മാ​യ മാ​ല സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ത​ന്‍റെ ക​ഴു​ത്തി​ൽ നി​ന്ന് ഊ​രി നേ​രി​ട്ട് ആ​രാ​ധ​ക​യു​ടെ ക​ഴു​ത്തി​ൽ ആ ​മാ​ല ചാ​ർ​ത്തി​ക്കൊ​ടു​ത്ത ധി​ല്ല​ന്‍റെ പ്ര​വ​ർ​ത്തി വ​ലി​യ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് കാ​ണി​ക​ൾ സ്വീ​ക​രി​ച്ച​ത്.

വി​കാ​രാ​ധീ​ന​യാ​യ അ​മൃ​ത​യെ ആ​ശ്വ​സി​പ്പി​ച്ച ഗാ​യ​ക​ൻ, പി​ന്നീ​ട് അ​വ​ർ​ക്കൊ​പ്പം വേ​ദി​യി​ൽ ചു​വ​ടു​വെ​ക്കു​ക​യും ചെ​യ്തു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യ ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

ത​ന്‍റെ പ്രി​യ​പ്പെ​ട്ട ക​ലാ​കാ​ര​നി​ൽ നി​ന്ന് ല​ഭി​ച്ച ഈ ​അ​വി​സ്മ​ര​ണീ​യ​മാ​യ സ്നേ​ഹ​പ്ര​ക​ട​ന​ത്തെ "ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം സം​ഭ​വി​ക്കു​ന്ന ഭാ​ഗ്യം' എ​ന്നാ​ണ് അ​മൃ​ത വി​ശേ​ഷി​പ്പി​ച്ച​ത്.

ഒ​രു ആ​ഗോ​ള താ​ര​മെ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ പ്ര​ശ​സ്തി​ക്കി​ട​യി​ലും ആ​രാ​ധ​ക​രോ​ടു​ള്ള ധി​ല്ല​ന്‍റെ ഈ ​എ​ളി​മ​യും ക​രു​ത​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​ശം​സ​ക​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Latest News

Corehub Up