Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViralToy

Video

അ​മ്മ​പ്പാ​വ​യ്ക്കു​ള്ളി​ൽ കു​ഞ്ഞ്! വൈ​റ​ലാ​യി 'പ്ര​സ​വി​ക്കു​ന്ന പാ​വ'; കൈ​യ​ടി​ച്ചും വി​മ​ർ​ശി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ

ഗ​ർ​ഭാ​വ​സ്ഥ​യും പ്ര​സ​വ​വും കു​ഞ്ഞു​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന അ​പൂ​ർ​വ്വ ഡി​സൈ​നി​ലു​ള്ള പാ​വ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു.

പ്ര​മു​ഖ ടോ​യ് നി​ർ​മ്മാ​താ​ക്ക​ളാ​യ 'സു​രു' വി​പ​ണി​യി​ലി​റ​ക്കി​യ 'മൈ ​മി​നി ബേ​ബി മോം ​ആ​ൻ​ഡ് ബേ​ബി സ​ർ​പ്രൈ​സ്' എ​ന്ന ക​ളി​പ്പാ​ട്ട​മാ​ണ് ഇ​പ്പോ​ൾ നെ​റ്റി​സ​ൺ​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​സ​വാ​ന​ന്ത​ര രം​ഗ​ങ്ങ​ൾ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഈ ​പാ​വ​യു​ടെ രൂ​പ​ക​ൽ​പ്പ​ന. ഗ​ർ​ഭി​ണി​യാ​യ അ​മ്മ​യു​ടെ വ​യ​റി​ന് സ​മാ​ന​മാ​യ വ​ലി​യ അ​റ​യ്ക്കു​ള്ളി​ലാ​ണ് കു​ഞ്ഞി​നെ വ​ച്ചി​രി​ക്കു​ന്ന​ത്.

'Xoxo Toyz' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച അ​ൺ​ബോ​ക്സിം​ഗ് വീ​ഡി​യോ​യി​ലാ​ണ് ഈ ​ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

പാ​വ​യു​ടെ വ​യ​റ്റി​ലെ അ​റ തു​റ​ന്ന്, ആം​നി​യോ​ട്ടി​ക് സ​ഞ്ചി​ക്ക് സ​മാ​ന​മാ​യ ക​വ​റി​നു​ള്ളി​ൽ നി​ന്നും കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത് വ​സ്ത്രം ധ​രി​പ്പി​ച്ച ശേ​ഷം അ​മ്മ​യു​ടെ കൈ​ക​ളി​ൽ വെ​ച്ചു ന​ൽ​കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

തു​ട​ർ​ന്ന് പാ​വ​യു​ടെ വ​യ​റ്റി​ലെ ഭാ​ഗം പ​ഴ​യ​പ​ടി​യാ​ക്കി മാ​റ്റു​ക​യും ചെ​യ്യാം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ​തോ​ടെ ഈ ​വ്യ​ത്യ​സ്ത ഡി​സൈ​ൻ വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​സ​വം പോ​ലു​ള്ള സ​ങ്കീ​ർ​ണ​മാ​യ വി​ഷ​യ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​രു​ടെ കു​ട്ടി​ത്ത​ത്തെ​യും മാ​ന​സി​ക വ​ള​ർ​ച്ച​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് ഒ​രു വി​ഭാ​ഗം വി​മ​ർ​ശി​ക്കു​മ്പോ​ൾ, മ​റ്റ് ചി​ല​ർ ര​സ​ക​ര​മാ​യ ത​മാ​ശ​ക​ളി​ലൂ​ടെ​യാ​ണ് ഇ​തി​നെ സ​മീ​പി​ക്കു​ന്ന​ത്.

യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലും പ്ര​സ​വം ഇ​ത്ര​യും ല​ളി​ത​മാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ശം​സി​ക്കു​ന്ന​വ​രും, കു​ട്ടി​യു​ടെ അ​ച്ഛ​നെ വേ​റെ വാ​ങ്ങേ​ണ്ടി വ​രു​മോ എ​ന്ന് ത​മാ​ശ രൂ​പേ​ണ ചോ​ദി​ക്കു​ന്ന​വ​രും ഇ​തി​ലു​ണ്ട്.

Latest News

Corehub Up