Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viroshka

പാ​ട്ടും ടീ​സ​റും ഹി​റ്റ്! 'ര​ണ​ബാ​ലി' ഒ​ക്ടോ​ബ​ർ 16-ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യെ നാ​യ​ക​നാ​ക്കി രാ​ഹു​ൽ സ​ങ്കൃ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ബി​ഗ് ബ​ജ​റ്റ് പീ​രി​യ​ഡ് ആ​ക്ഷ​ൻ ചി​ത്ര​മാ​യ ‘ര​ണ​ബാ​ലി’ ഒ​ക്ടോ​ബ​ർ 16-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു.

സെ​പ്റ്റം​ബ​ർ 11-ന് ​റി​ലീ​സ് ചെ​യ്യാ​നാ​യി​രു​ന്നു മു​ന്നേ തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് തീ​യ​തി മാ​റ്റു​ക​യാ​യി​രു​ന്നു. ര​ശ്മി​ക മ​ന്ദാ​ന നാ​യി​ക​യാ​കു​ന്ന ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ന​വീ​ൻ യെ​ർ​നേ​നി​യും വൈ. ​ര​വി​ശ​ങ്ക​റും ചേ​ർ​ന്നാ​ണ്.

ടി-​സീ​രീ​സും ചി​ത്ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. വി​വാ​ഹ​ത്തി​ന് ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലെ ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ൽ ന​ട​ന്ന ക്രൂ​ര​മാ​യ വം​ശ​ഹ​ത്യ​ക​ളും സാ​മ്പ​ത്തി​ക ചൂ​ഷ​ണ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്ത​മെ​ന്നാ​ണ് സൂ​ച​ന.

ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കാ​തെ പോ​യ പ​ല ഭീ​ക​ര സം​ഭ​വ​ങ്ങ​ളും സ​ർ റി​ച്ചാ​ർ​ഡ് ടെ​മ്പി​ളി​നെ​പ്പോ​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സൃ​ഷ്ടി​ച്ച കൃ​ത്രി​മ വ​ര​ൾ​ച്ച​യും ചി​ത്രം തു​റ​ന്നു​കാ​ട്ടു​ന്നു​ണ്ട്. 

ഇ​തൊ​രു ബ​യോ​പി​ക് അ​ല്ലെ​ന്നും വാ​മൊ​ഴി​ക​ളി​ലൂ​ടെ​യും മ​റ​ച്ചു​വെ​ക്ക​പ്പെ​ട്ട രേ​ഖ​ക​ളി​ലൂ​ടെ​യും മു​ന്നോ​ട്ടു​വ​ന്ന ച​രി​ത്ര​വ​സ്തു​ത​ക​ളു​ടെ സി​നി​മാ​റ്റി​ക് ആ​വി​ഷ്കാ​ര​മാ​ണെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ചി​ത്ര​ത്തി​ൽ ര​ണ​ബാ​ലി എ​ന്ന പോ​രാ​ളി​യാ​യി വി​ജ​യ് ദേ​വ​ര​കൊ​ണ്ട എ​ത്തു​മ്പോ​ൾ ജ​യ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ശ്മി​ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ലോ​ക​പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ചി​ത്രം 'ദി ​മ​മ്മി'​യി​ലെ താ​രം അ​ർ​നോ​ൾ​ഡ് വോ​സ്ലൂ ആ​ണ് ചി​ത്ര​ത്തി​ൽ ബ്രി​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ർ തി​യോ​ഡോ​ർ ഹെ​ക്ട​ർ എ​ന്ന പ്ര​ധാ​ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 

അ​ജ​യ്-​അ​തു​ൽ ഈ​ണ​മി​ട്ട് ശ്വേ​ത മോ​ഹ​നും അ​ജ​യ് ഗൊ​ഗ​വാ​ലേ​യും ചേ​ർ​ന്ന് ആ​ല​പി​ച്ച "എ​ൻ​ത​യ്യ സാ​മി" എ​ന്ന ആ​ദ്യ ഗാ​ന​വും ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും ഇ​തി​ന​കം ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​ട്ടു​ണ്ട്. പാ​ൻ-​ഇ​ന്ത്യ​ൻ ത​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ഈ ​ചി​ത്രം വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up