Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vishnu Mohan

Kollam

വി​ഷ്ണു മോ​ഹ​ന് ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ സ്വീ​ക​ര​ണം നൽകി

ഇ​ര​വി​പു​രം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. വി​ഷ്ണു​മോ​ഹ​ന് ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ സ്നേ​ഹാ​ഭി​വാ​ദ്യം. ഇ​ന്ന​ലെ ക​ശു​വ​ണ്ടി ഫാ​ക്‌ടറി​ക​ളി​ലും മ​റ്റു തൊ​ഴി​ൽ​ശാ​ല​ക​ളി​ലും സ്ഥാ​നാ​ർ​ഥി ക​ട​ന്നു വ​ന്ന​പ്പോ​ൾ അ​വ​ർ നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ൾ പ​രാ​തി​ക​ളാ​യി മു​ന്നി​ൽ​നി​ര​ത്തി.

കൊ​ല്ല​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യാ​യ ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തെ ത​ച്ചു​ട​ച്ച തു​ട​ർ​ഭ​ര​ണ​ത്തി​ൽ നി​ന്ന് ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ ക​ര​ക​യ​റ്റു​ന്ന​തി​നു വ്യ​ക്ത​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ന്ന് ഇ​ര​വി​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. വി​ഷ്ണു മോ​ഹ​ൻ.

പൂ​ട്ടി​ക്കി​ട​ക്കു​ന്ന ക​ശു​വ​ണ്ടി ഫാ​ക്‌ടറിക​ൾ തു​റ​ക്കു​ന്ന​തി​നും തൊ​ഴി​ൽ ദി​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​ശു​വ​ണ്ടി വ്യ​വ​സാ​യം ഇ​ന്ന് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്യു​ന്ന​തി​ന് വ്യ​ക്ത​മാ​യ ആ​ക്‌ഷൻ പ്ലാ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വി​ഷ്ണു മോ​ഹ​ൻ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ആ​ർഎ​സ്പി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്, യുടിയു ​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​സി. വി​ജ​യ​ൻ, ഐഎ​ൻടിയുസി ​നേ​താ​വ് കോ​തേ​ത്ത് ഭാ​സു​ര​ൻ, യു ​ഡി എ​ഫ് നേ​താ​ക്ക​ളാ​യ പെ​രി​നാ​ട് മു​ര​ളി, ബി​ജു ല​ക്ഷ്മി​കാ​ന്ത​ൻ, ടി. ​കെ .സു​ൽ​ഫി, ശ​ശി​ധ​ര​ൻ പി​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

Latest News

Corehub Up