സൈക്കോ പാക്ക് ജോണറിൽ വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസവേട്ട എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
തുടക്കം മുതൽ ഭീതിയും ഉദ്യേഗവും നിലനിർത്തിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിനു ശേഷം വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസ്ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുൺ നിർമിക്കുന്നു.
മുംബൈ, തെങ്കാശി, അംബാസമുദ്രം, തിരുവനന്തപുരം വാഗമൺ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സിദ്ദിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, മല്ലിക സുകുമാരൻ, കോട്ടയം രമേശ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, സോഹൻ സിനു ലാൽ, സാജു നവോദയ, ബാലാജി ശർമ,സജു പാർത്ഥസാരഥി,ഹരി ഉതിമൂട്, രാജേഷ് കൊട്ടാരത്തിൽ, സുജിത്ത് കോന്നി, ശ്രീജു മോഹൻ, സോണി പുനലാൽ, സാബു തിരുവല്ല,ബിഗ് ബോസ് താരം ജസീല, വരദ, ഷിഫാന, ശ്രീതു, ഇന്ദു, രജനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഭാഷണം. ശ്യാം അരവിന്ദൻ. ഗാനങ്ങൾ - ഡോക്ടർ സുകേഷ്,സംഗീതം ഷാനു. പശ്ചാത്തല സംഗീതം- അക്ഷയ. ഛായാഗ്രഹണം -കിഷോർ, ഷമീർ ഇല്യാസ്, റോബി. എഡിറ്റിംഗ് അഖിൽ ശ്രീകുമാർ. അടുത്ത ജനുവരിയിൽഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ-വാഴൂർ ജോസ്.