തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ ഏഴ് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും വിധിച്ച് നെടുമങ്ങാട് എസ്സി/എസ്ടി കോടതി. പ്രതികൾ ഓരോരുത്തരും 1,75000 രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുകയിൽനിന്ന് അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ അമ്മയ്ക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.
2016ലാണ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം സഞ്ചരിക്കുന്നതിനിടെ യുവമോർച്ചാ പ്രവർത്തകനായിരുന്ന വിഷ്ണുവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തിൽ വിഷ്ണുവിന്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റിരുന്നു. പ്രതികളിൽ ഒരാളുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണുവിന്റെ ബന്ധു ഉണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.