Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vision Koyilandy

Kozhikode

"വി​ഷ​ന്‍ കൊ​യി​ലാ​ണ്ടി കോ​ണ്‍​ക്ലേ​വ്' മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യു​ടെ സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ആ​വി​ഷ്‌​ക​രി​ക്കു​ന്ന "വി​ഷ​ന്‍ 2040'ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "വി​ഷ​ന്‍ കൊ​യി​ലാ​ണ്ടി കോ​ണ്‍​ക്ലേ​വ്' 27 ന് ​ന​ട​ക്കു​മെ​ന്ന് കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കൊ​യി​ലാ​ണ്ടി സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി "കൊ​യി​ലാ​ണ്ടി ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ദ​ര്‍​ശ​ന​വു​മൊ​രു​ക്കി​യി​ട്ടു​ണ്ട്. 2040ല്‍ ​കൊ​യി​ലാ​ണ്ടി എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നും ആ ​സ്വ​പ്‌​ന​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ എ​ന്തെ​ല്ലാം പ​ദ്ധ​തി​ക​ള്‍​ക്കും ഇ​ട​പെ​ട​ലു​ക​ള്‍​ക്കു​മാ​ണ് തു​ട​ക്കം കു​റി​ക്കേ​ണ്ട​ത് എ​ന്ന​തി​നെ കു​റി​ച്ചും വി​ശ​ദ​മാ​യ ച​ര്‍​ച്ച ന​ട​ക്കും.

മ​ന്ത്രി​മാ​രാ​യ എ.​പി. അ​നി​ല്‍​കു​മാ​ര്‍, എ​ന്‍. ഷം​സു​ദ്ദീ​ന്‍, ടി.​സി​ദ്ദി​ഖ്, ഷാ​ഫി പ​റ​മ്പി​ല്‍ എം​പി, പി.​ടി ഉ​ഷ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രും അ​നു​ഭ​വ​സ​മ്പ​ന്ന​രും കോ​ണ്‍​ക്ലേ​വി​ല്‍ ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കും. ഈ ​പ​രി​പാ​ടി ക​ഴി​ഞ്ഞ് ഒ​രു​മാ​സ​ത്തി​ന​കം സ​മ​ഗ്ര​വി​ക​സ​ന​രേ​ഖ ത​യാ​റാ​ക്കും. ടൂ​റി​സം, മി​ഷ​ന്‍ സ​മു​ദ്ര ഉ​ള്‍​പ്പെ​ടെ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് കൊ​യി​ലാ​ണ്ടി​ക്കു​ള്ള​ത്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ ശേ​ഷം മ​ണ്ഡ​ല​ത്തി​ല്‍ 16 പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു​വെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കൊ​യി​ലാ​ണ്ടി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ യു.​കെ. ച​ന്ദ്ര​ന്‍, പ​യ്യോ​ളി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്‍.​സാ​ഹി​റ, തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ. ഫൈ​സ​ല്‍, മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. അ​ഖി​ല, ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജ​യ്‌​ബോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up