Movies
അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ. ഒരു വിൽച്ചെയറിൽ സായ് കുമാർ. പിന്നിൽ ബോബി കുര്യൻ, മനോജ് കെ. ജയൻ, ഗണേഷ് കുമാർ കുറേക്കൂടി വലുപ്പത്തിൽ പുതുമുഖം ആശിഷ് ജോ ആന്റണി, വിസ്മയ മോഹൻലാൽ, മോഹൻലാൽ എന്നിവർ...തുടക്കം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററിലാണ് ഇതൊക്കെയുള്ളത്.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.
Kerala
മാള: തനിക്കൊരു എൻജിനിയർ ആകണമെന്ന അതിയായ ആഗ്രഹം ദൃഢനിശ്ചയത്തോടെയുള്ള പഠനത്താൽ നേടിയെടുത്ത മിടുക്കിയെ അഭിനന്ദിക്കുകയാണ് എല്ലാവരും.
തൃശൂർ ജില്ലയിലെ മാളയ്ക്കടുത്ത് എരവത്തൂർ കൊച്ചുകടവ് കോഴിപ്പിള്ളിൽ രാജീവിന്റെയും സുജ എസ്. നായരുടെയും മകളായ വിസ്മയയാണ് കീമിൽ മൂന്നാം റാങ്ക് നേടിക്കൊണ്ട് വിസ്മയിപ്പിച്ച മിടുക്കി.
ആദ്യശ്രമത്തിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതെ വന്നതിനെതുടർന്ന് പാലാ ബ്രില്ല്യന്റിൽ മുഴുവൻ സമയ കോച്ചിംഗിലായിരുന്നു വിസ്മയ. അധികം മുഷിഞ്ഞിരുന്നു പഠിക്കുന്ന പ്രകൃതക്കാരിയല്ല വിസ്മയയെന്നാണ് കുടുംബാംഗങ്ങളുടെ പക്ഷം.
ഐഐടി ഗൊരഖ്പുരിൽ ഇലക്ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷനിൽ ഇതിനകം വിസ്മയ പ്രവേശനം നേടി.
മാള ഹോളിഗ്രേസ് അക്കാദമിയിൽ സിബിഎസ്ഇയിൽ പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിസ്മയയുടെ പ്ലസ് ടു പഠനം എറണാകുളം ഭവൻസിൽ ആയിരുന്നു. 99 ശതമാനം മാർക്ക് പ്ലസ് ടുവിനു നേടി.
കാലടിക്കടുത്തു മറ്റൂരിൽ ഹോട്ടൽ ബിസിനസാണ് വിസ്മയയുടെ അച്ഛൻ രാജീവിന്. അമ്മ സുജ എസ്. നായർ എറണാകുളം മഹാരാജാസ് കോളജിൽ ക്ലർക്കാണ്. മൂന്നുവയസുകാരനായ ഇഷാനാണ് സഹോദരൻ.
Movies
വിസ്മയ മോഹൻലാൽ നായികയാകുന്ന തുടക്കം സിനിമയുടെ പുതിയ പോസ്റ്റർ എത്തി. വിസ്മയയ്ക്ക് പിന്നിലായി ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷിനെ കാണാം. മുന്നിൽ മോഹൻലാലിനെയും. എന്നാൽ മോഹൻലാലിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.
വിസ്മയയ്ക്കു പുറകിൽ ക്രൂരമായ മുഖത്തോടെ നിൽക്കുന്ന ആശിഷിനെയാണ് കാണാൻ സാധിക്കുക. ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളിലെത്തുന്നത്.