Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visuals Of The Attack Emerge

Ernakulam

17കാ​ര​നെ യു​വ​തി​യും മ​ക​നും കൂ​ട്ടു​കാ​രും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു

കൊ​ച്ചി: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ മെ​സേ​ജി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ 17കാ​ര​ന് സു​ഹൃ​ത്തു​ക്ക​ളു​ടെ ക്രൂ​ര​മ​ര്‍​ദ​നം. ക​ലൂ​രി​ലെ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന എ​ള​മ​ക്ക​ര സ്വ​ദേ​ശി​യാ​ണ് ന​ടു​ക്കു​ന്ന ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്. മ​ര്‍​ദ​ന​ത്തെ​ത്തു​ട​ര്‍​ന്ന് മൂ​ത്ര​ത്തി​ലൂ​ടെ ര​ക്തം​വ​രു​ന്ന നി​ല​യി​ലാ​യ വി​ദ്യാ​ര്‍​ഥി എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് മ​ര്‍​ദ​ന വി​വ​രം കു​ട്ടി വീ​ട്ടി​ല്‍ അ​റി​യി​ച്ചി​രു​ന്നി​ല്ല. മൂ​ത്ര​ത്തി​ലൂ​ടെ ര​ക്തം വ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ആ​ക്ര​മ​ണ വി​വ​രം വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​ത്. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ പൊ​ലി​സി​ൽ വി​വ​ര​മ​റി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ റോ​ഡി​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന 40കാ​രി​യെ എ​ള​മ​ക്ക​ര പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രും ഇ​വ​രു​ടെ 16കാ​ര​നാ​യ മ​ക​നും ആ​റ് കൂ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് 17കാ​ര​നെ മ​ര്‍​ദി​ച്ച​ത്. അ​ക്ര​മ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍​ക്കെ​തി​രേ പൊ​ലി​സ് സോ​ഷ്യ​ല്‍ ബാ​ക്ക്ഗ്രൗ​ണ്ട് റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കി ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ക്കും. കു​ട്ടി​ക​ളെ ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കും. വ​ധ​ശ്ര​മ​ത്തി​നാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. മ​ര്‍​ദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലി​സ് പ​റ​യു​ന്ന​തി​ങ്ങ​നെ;

ഇ​ന്‍​സ്റ്റ​ഗ്രാം മെ​സേ​ജി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് 17കാ​ര​നെ അ​ക്ര​മി​സം​ഘം വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. മു​മ്പ് അ​യ​ല്‍​വാ​സി​ക​ളാ​യി ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് മ​ര്‍​ദ​ന​മേ​റ്റ 17കാ​ര​ന്‍റെ കു​ടും​ബ​വും അ​റ​സ്റ്റി​ലാ​യ 40കാ​രി​യു​ടെ കു​ടും​ബ​വും. ഈ ​സ​മ​യം ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ക​ളി​ക്കാ​നും മ​റ്റു​മാ​യി 17കാ​ര​ന്‍റെ പേ​രി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​കും വി​ധം ഒ​രു ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് തു​റ​ന്നി​രു​ന്നു.

ഇ​തി​നി​ടെ ഇ​രു​കു​ടും​ബ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​രു​വീ​ട്ടു​കാ​രും താ​മ​സം മാ​റി. ഗെ​യി​മിം​ഗി​നും മ​റ്റും ഉ​പ​യോ​ഗി​ച്ചി​രു​ന്ന 17കാ​ര​ന്‍റെ ഫോ​ണ്‍ കേ​ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പു​തി​യ മൊ​ബൈ​ല്‍ വാ​ങ്ങി ഇ​തി​ല്‍ ഇ​ന്‍​സ്റ്റ​ഗ്രാം തു​റ​ന്ന​തോ​ടെ ഈ ​അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച​താ​യി ക​ണ്ടെ​ത്തി. ഈ ​കാ​ര്യം ചോ​ദി​ച്ചു തു​ട​ങ്ങി​യ ത​ര്‍​ക്ക​മാ​ണ് ഒ​ടു​വി​ല്‍ ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം 40കാ​രി 17കാ​ര​ന്‍റെ ത​ല​യ്ക്ക് അ​ടി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​വ​രു​ടെ മ​ക​നും മ​റ്റ് കൂ​ട്ടു​കാ​രും ചേ​ര്‍​ന്ന് ക്രൂ​ര​മ​ര്‍​ദ​നം ന​ട​ത്തി​യ​ത്.

Latest News

Corehub Up