വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയിൽ മകനായി എത്തിയ കുഞ്ഞിന് താരം സ്വർണമാല സമ്മാനിച്ച് സൂര്യ. കുഞ്ഞിന്റെ ഒന്നാം പിറന്നാളിനാണ് സൂര്യയുടെ വക ഈ സമ്മാനം.
തെലുങ്ക് നടൻ ചരണിന്റെ ഒരു വയസുള്ള മകൻ ചാർവിക്കാണ് ചിത്രത്തിൽ സൂര്യയുടെ മകനായ അഭയ് എന്ന കുഞ്ഞായെത്തിയത്.
സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു കുഞ്ഞിന്റെ ഒന്നാം ജന്മദിനാഘോഷം നടത്തിയത്. ഈ ആഘോഷത്തിനിടെയാണ് സൂര്യയുടെ സ്നേഹസമ്മാനം.