സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവച്ച് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണനും എൽഡിഎഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥനും. പുൽപ്പള്ളി ഷെഡ് കവലയ്ക്ക് സമീപം മരണവീട് സന്ദർശിച്ച് മടങ്ങുന്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്.
മുഖം വെട്ടിച്ച് നടക്കാതെ രണ്ടുപേരും സൗഹൃദവും തെരഞ്ഞെടുപ്പ് വിശേഷങ്ങളും പങ്കിട്ടു. ബാലകൃഷ്ണൻ ഡിസിസി പ്രസിഡന്റായിരുന്നപ്പോൾ കെപിസിസി സെക്രട്ടറിയായിരുന്നു വിശ്വനാഥൻ.കോണ്ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ വിശ്വനാഥനെയാണ് ബാലകൃഷ്ണൻ കഴിഞ്ഞ തെരഞ്ഞെടുപ്പിലും നേരിട്ടത്.