Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vlogger Arunima

പ​ശു​മൂ​ത്ര​ത്തി​ൽ കു​ളി; സൗ​ത്ത് സു​ഡാ​നി​ലെ വി​ചി​ത്ര ആ​ചാ​രം പ​രീ​ക്ഷി​ച്ച് വ്ലോ​ഗ​ർ അ​രു​ണി​മ

ജൂബ:സൗ​ത്ത് സു​ഡാ​നി​ലെ പ്ര​ശ​സ്ത​മാ​യ മു​ണ്ടാ​രി ഗോ​ത്ര​വി​ഭാ​ഗ​ത്തോ​ടൊ​പ്പം ജീ​വി​ക്കു​ന്ന​തി​നി​ട​യി​ലെ മ​ല​യാ​ളി ട്രാ​വ​ൽ വ്ലോഗർ അ​രു​ണി​മ​യു​ടെ പു​തി​യ അ​നു​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ഗോ​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ശു​മൂ​ത്ര​ത്തി​ൽ കു​ളി​ക്കു​ന്ന അ​രു​ണി​മ​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

രാ​വി​ലെ പ​ശു മൂ​ത്ര​മൊ​ഴി​ക്കു​ന്ന സ​മ​യ​ത്ത് അ​തി​ന് താ​ഴെ ത​ല​വെ​ച്ച് കു​ളി​ക്കു​ന്ന​താ​ണ് മു​ണ്ടാ​രി ജ​ന​ത​യു​ടെ പ​തി​വ് രീ​തി. അ​വ​രു​ടെ സം​സ്കാ​ര​വും ജീ​വി​ത​രീ​തി​ക​ളും നേ​രി​ട്ട​റി​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് താ​നും ഈ ​ആ​ചാ​രം പ​രീ​ക്ഷി​ച്ച​തെ​ന്ന് അ​രു​ണി​മ വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​നു​ഭ​വം എ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​വ​ർ, ഇ​തൊ​രു വല്ലാത്ത എക്സ്പീര്യൻസ് ആയിരുന്നെന്നും പറ​യു​ന്നു. 

പ​ശു​മൂ​ത്ര​ത്തി​ൽ കു​ളി​ക്കു​ന്ന​തി​ന് പു​റ​മെ, ഉ​ണ​ക്കി​യ ചാ​ണ​കം ക​ത്തി​ച്ച ചാ​രം ദേ​ഹ​ത്ത് പു​ര​ട്ടു​ന്ന ശീ​ല​വും ഈ ​ഗോ​ത്ര​വി​ഭാ​ഗ​ത്തി​നു​ണ്ട്. ലോ​ക​ത്തി​ന്‍റെ  വി​വി​ധ കോ​ണു​ക​ളി​ലു​ള്ള വ്യ​ത്യ​സ്ത​മാ​യ സം​സ്കാ​ര​ങ്ങ​ൾ തേ​ടി​യു​ള്ള യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​രു​ണി​മ സൗ​ത്ത് സു​ഡാ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. 

ഇ​ത്ര​യ​ധി​കം രാ​ജ്യ​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​ട്ടും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് വൃ​ത്തി​കേ​ടാ​ണെ​ന്നും വി​വ​ര​മി​ല്ലാ​യ്മ​യാ​ണെ​ന്നും വി​മ​ർ​ശി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം, വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​സ്കാ​ര​ത്തെ അ​ടു​ത്ത​റി​യാ​ൻ ഇവർ കാണിക്കുന്ന താൽപ​ര്യ​ത്തെ​യും അ​നു​കൂ​ലി​ച്ചും വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up