Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VoteagainstTrump

ട്രംപിനെതിരേ വോട്ട് ചെയ്യണം: അമേരിക്കൻ ജനതയോട് ഇറാൻ

ടെ​​​ഹ്റാ​​​ൻ: മി​​​ഡ്‌​​​ടേം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ​​​ക്കും എ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്യാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത് ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ ഗാ​​​ർ​​​ഡ്.

ഇ​​​സ്ര​​​യേ​​​ലി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ക​​​യും വി​​​ദേ​​​ശ​​​ത്ത് സൈ​​​നി​​​ക​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ളെ അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നു വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ 26 പേ​​​ജു​​​ള്ള ക​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പ്ര​​​സ​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ത്ത് അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത കാ​​​ണാ​​​ൻ പോ​​​ലും സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നാ​​ണു വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. അ​​​തേ​​​സ​​​മ​​​യം, ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ട്രം​​​പും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യും നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടാ​​​ൻ ശ​​​ത്രു​​​രാ​​​ജ്യ​​​മാ​​​യ ഇ​​​റാ​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി തോ​​​ൽ​​​ക്കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഇ​​​രു സ​​​ഭ​​​ക​​​ളി​​​ലും ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടു​​​മെ​​​ന്നു​​​മാ​​​ണു സൂ​​​ച​​​ന.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള യു​​​ദ്ധ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്നും പു​​​തി​​​യ​​​വ തു​​​ട​​​ങ്ങി​​​ല്ലെ​​​ന്നും വാ​​​ഗ്ദാ​​​നം ചെ​​​യ്താ​​​ണ് ട്രം​​​പ് വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​ത്.

പ​​​ക്ഷേ, ഫെ​​​ബ്രു​​​വ​​​രി അ​​​വ​​​സാ​​​നം അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ഇ​​​സ്ര​​​യേ​​​ലി​​​നൊ​​​പ്പം ഇ​​​റാ​​​നെ​​​തി​​​രേ തു​​​ട​​​ങ്ങി​​​യ യു​​​ദ്ധം ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ മാ​​​ത്ര​​​മ​​​ല്ല അ​​​മേ​​​രി​​​ക്ക​​​യി​​​ലും ഇ​​​ന്ധ​​​ന​​​വി​​​ല​​​യും അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​യും ഉ​​​യ​​​രാ​​​ൻ ഇ​​​ട​​​യാ​​​ക്കി. ട്രം​​​പി​​​ന്‍റെ ജ​​​ന​​​പ്രീ​​​തി ഏ​​​റ്റ​​​വും താ​​​ഴ്ന്ന നി​​​ല​​​യി​​​ലാ​​​ണെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

Latest News

Corehub Up