Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VoterIDCard

ന​ദീ​തീ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 343 വോ​ട്ട​ർ ഐ​ഡി കാ​ർ​ഡു​ക​ൾ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ർ​ഗോ​ൺ ജി​ല്ല​യി​ലെ മ​ണ്ഡ​ലേ​ശ്വ​റി​ൽ ന​ർ​മ്മ​ദ ന​ദീ​തീ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് വോ​ട്ട​ർ ഐ​ഡി കാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച ന​ദീ​തീ​ര​ത്ത് ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് 343 വോ​ട്ട​ർ ഐ​ഡി കാ​ർ​ഡു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കാ​ർ​ഡു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ൻ​ഡോ​റി​ലെ 'റാ​വു' അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലു​ള്ള വോ​ട്ട​ർ​മാ​രു​ടേ​താ​ണ് ഈ ​കാ​ർ​ഡു​ക​ൾ എ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മ​ണ്ഡ​ലേ​ശ്വ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സു​താ​ര്യ​ത​യി​ൽ സം​ശ​യം ഉ​ന്ന​യി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റ് ര​വി നാ​യി​ക്, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ എ​ത്ര​യും പെ​ട്ടെ​ന്ന് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ന​ദി​യി​ൽ കൂ​ടു​ത​ൽ വോ​ട്ട​ർ ഐ​ഡി കാ​ർ​ഡു​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര​മാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ണ്ഡ​ലേ​ശ്വ​ർ സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ ശ്വേ​ത ശു​ക്ല സ്ഥി​രീ​ക​രി​ച്ചു.

Latest News

Corehub Up