Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WPI

ഇ​ന്ത്യ​യു​ടെ പ​ണ​പ്പെ​രു​പ്പ സൂ​ചി​ക സം​വി​ധാ​ന​ത്തി​ൽ പ​രി​ഷ്കാ​രം

ന്യൂ​​ഡ​​ൽ​​ഹി: ജൂ​​ണ്‍ 15 മു​​ത​​ൽ ഇ​​ന്ത്യ പു​​തി​​യ പ്രൊ​​ഡ്യൂ​​സ​​ർ പ്രൈ​​സ് ഇ​​ൻ​​ഡെ​​ക്സ് (പി​​പി​​ഐ) ആ​​രം​​ഭി​​ക്കു​​ക​​യും പ​​രി​​ഷ്ക​​രി​​ച്ച ഓൾ​​സെ​​യി​​ൽ പ്രൈ​​സ് ഇ​​ൻ​​ഡെ​​ക്സ് (ഡ​​ബ്ല്യു​​പി​​ഐ) പ​​ര​​ന്പ​​ര ന​​ട​​പ്പി​​ലാ​​ക്കു​​ക​​യും ചെ​​യ്യും. ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ​​ക്കാ​​ല​​ത്തെ രാ​​ജ്യ​​ത്തി​​ന്‍റെ പ​​ണ​​പ്പെ​​രു​​പ്പ നി​​ർ​​ണ​​യ സം​​വി​​ധാ​​ന​​ത്തി​​ലെ ഏ​​റ്റ​​വും സു​​പ്ര​​ധാ​​ന​​മാ​​യ പു​​നഃ​​ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണി​​ത്.

ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഫോ​​ർ പ്രൊ​​മോ​​ഷ​​ൻ ഓ​​ഫ് ഇ​​ൻ​​ഡ​​സ്ട്രി ആ​​ൻ​​ഡ് ഇ​​ന്‍റേണ​​ൽ ട്രേ​​ഡ് അ​​റി​​യി​​ച്ച​​ത​​നു​​സ​​രി​​ച്ച്, ഡ​​ബ്ല്യു​​പി​​ഐ​​യു​​ടെ അ​​ടി​​സ്ഥാ​​ന വ​​ർ​​ഷം 2011-12ൽ ​​നി​​ന്നും 2022-23ലേ​​ക്ക് പ​​രി​​ഷ്ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തോ​​ടൊ​​പ്പം ഔ​ട്ട്പു​​ട്ട് പ്രൊ​​ഡ്യൂ​​സ​​ർ പ്രൈ​​സ് ഇ​​ൻ​​ഡെ​​ക്സ് (ഒ​​പി​​പി​​ഐ), ട്ര​​യ​​ൽ ഇ​​ൻ​​പു​​ട്ട് പ്രൊ​​ഡ്യൂ​​സ​​ർ പ്രൈ​​സ് ഇ​​ൻ​​ഡെ​​ക്സ് (ഐ​​പി​​പി​​ഐ), സ​​ർ​​വീ​​സ് പ്രൊ​​ഡ്യൂ​​സ​​ർ പ്രൈ​​സ് ഇ​​ൻ​​ഡെ​​ക്സ് എ​​ന്നി​​വ​​യു​​ടെ പു​​തി​​യ പ​​ര​​ന്പ​​ര​​ക​​ളും അ​​വ​​ത​​രി​​പ്പി​​ക്കും.

ഇ​​ന്ത്യ​​യി​​ലെ പ​​ണ​​പ്പെ​​രു​​പ്പ സൂ​​ചി​​ക​​ക​​ളെ വി​​ക​​സി​​ത സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​ക​​ൾ പി​​ന്തു​​ട​​രു​​ന്ന ആ​​ഗോ​​ള മി​​ക​​ച്ച മാ​​തൃ​​ക​​ക​​ളു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും അ​​തി​​വേ​​ഗം മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ഒ​​രു സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​യി​​ലെ വി​​ല​​ക്ക​​യ​​റ്റ നി​​ര​​ക്കു​​ക​​ൾ കൂ​​ടു​​ത​​ൽ കൃ​​ത്യ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​തി​​നും ല​​ക്ഷ്യ​​മി​​ട്ടു​​ള്ള​​താ​​ണ് ഈ ​​നീ​​ക്കം.

നി​​ല​​വി​​ലു​​ള്ള 2011-12 അ​​ടി​​സ്ഥാ​​ന വ​​ർ​​ഷ പ​​ര​​ന്പ​​ര​​യ്ക്ക് പ​​ക​​ര​​മാ​​കു​​ന്ന പു​​തി​​യ ഡ​​ബ്ല്യു​​പി​​ഐ പ​​ര​​ന്പ​​ര​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ എ​​ണ്ണം 697-ൽ ​​നി​​ന്നും 957 ആ​​യി ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ, ഇ​​ന്ത്യ​​യു​​ടെ ഉൗ​​ർ​​ജ മേ​​ഖ​​ല​​യി​​ലെ മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ഘ​​ട​​ന​​യെ പ്ര​​തി​​ഫ​​ലി​​പ്പി​​ച്ചു​​കൊ​​ണ്ട് സൗ​​രോ​​ർ​​ജം, കാ​​റ്റി​​ൽ നി​​ന്നു​​ള്ള ഉൗ​​ർ​​ജം തു​​ട​​ങ്ങി​​യ പു​​ന​​രു​​പ​​യോ​​ഗ ഉൗ​​ർ​​ജ സ്രോ​​ത​​സു​​ക​​ളെ​​യും ആ​​ണ​​വ നി​​ല​​യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വൈ​​ദ്യു​​തി​​യെ​​യും ഇ​​തി​​ൽ പു​​തു​​താ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

മ​​റ്റൊ​​രു പ്ര​​ധാ​​ന മാ​​റ്റ​​മാ​​യി, അ​​സം​​സ്കൃ​​ത എ​​ണ്ണ, പ്ര​​കൃ​​തി​​ വാ​​ത​​കം എ​​ന്നി​​വ​​യെ ’പ്രൈ​​മ​​റി ആ​​ർ​​ട്ടി​​ക്കി​​ൾ​​സ്’ വി​​ഭാ​​ഗ​​ത്തി​​ൽ നി​​ന്നും ’ഫ്യു​​വ​​ൽ ആ​​ൻ​​ഡ് പ​​വ​​ർ’ ഗ്രൂ​​പ്പി​​ലേ​​ക്ക് മാ​​റ്റി​​യി​​ട്ടു​​ണ്ട്. ഉൗ​​ർ​​ജ വി​​ല​​യി​​ലെ മാ​​റ്റ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ഏ​​കോ​​പി​​ത​​മാ​​യി നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള ഒ​​രു സം​​വി​​ധാ​​നം രൂ​​പീ​​ക​​രി​​ക്കാ​​ൻ ഇ​​ത് സ​​ഹാ​​യി​​ക്കും.

സൂ​​ചി​​ക ക​​ണ​​ക്കാ​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന രീ​​തി​​ശാ​​സ്ത്ര​​ത്തി​​ലും സ​​ർ​​ക്കാ​​ർ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്. പ​​രി​​ഷ്ക​​രി​​ച്ച ഡ​​ബ്ല്യു​​പി​​ഐ​​യി​​ലെ വെ​​യി​​റ്റേ​​ജു​​ക​​ൾ ഇ​​നി​​മു​​ത​​ൽ മു​​ന്പ​​ത്തെ നെ​​റ്റ് ട്രേ​​ഡ​​ഡ് വാ​​ല്യൂ​​വി​​ന് പ​​ക​​ര​​മാ​​യി ഗ്രോ​​സ് വാ​​ല്യൂ ഓ​​ഫ് ഔ​​​ട്ട്പു​​ട്ടി​​നെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​യി​​രി​​ക്കും. ഒ​​രു ഉ​​ത്പാ​​ദ​​ക​​ന്‍റെ കാ​​ഴ്ച​​പ്പാ​​ടി​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ സാ​​ന്പ​​ത്തി​​ക പ്രാ​​ധാ​​ന്യ​​ത്തെ കൂ​​ടു​​ത​​ൽ കൃ​​ത്യ​​മാ​​യി പ്ര​​തി​​ഫ​​ലി​​പ്പി​​ക്കാ​​ൻ ഈ ​​മാ​​റ്റം സ​​ഹാ​​യി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

പ്രൊ​​ഡ്യൂ​​സ​​ർ പ്രൈ​​സ് ഇ​​ൻ​​ഡെ​​ക്സി​​ന്‍റെ അ​​വ​​ത​​ര​​ണം, ഉ​​ത്പാ​​ദ​​ന ത​​ല​​ത്തി​​ലെ പ​​ണ​​പ്പെ​​രു​​പ്പം അ​​ള​​ക്കു​​ന്ന രീ​​തി​​യി​​ൽ വി​​പു​​ല​​മാ​​യ ഒ​​രു മാ​​റ്റ​​ത്തി​​ന് വ​​ഴി​​തെ​​ളി​​ക്കു​​ന്നു. മൊ​​ത്ത​​വ്യാ​​പാ​​ര ത​​ല​​ത്തി​​ലെ ച​​ര​​ക്കു​​ക​​ളു​​ടെ വി​​ല​​യെ പ്ര​​ധാ​​ന​​മാ​​യും നി​​രീ​​ക്ഷി​​ക്കു​​ന്ന ഡ​​ബ്ല്യു​​പി​​ഐ​​യി​​ൽ നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി, പി​​പി​​ഐ സം​​വി​​ധാ​​നം ഉ​​ത്പാ​​ദ​​ക​​ർ​​ക്ക് ല​​ഭി​​ക്കു​​ന്ന വി​​ല​​യെ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു. കൂ​​ടാ​​തെ, ഇ​​ന്ത്യ​​യു​​ടെ മൊ​​ത്ത ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ പ​​കു​​തി​​യി​​ല​​ധി​​ക​​വും സം​​ഭാ​​വ​​ന ചെ​​യ്യു​​ന്ന സേ​​വ​​ന മേ​​ഖ​​ല​​യെ​​ക്കൂ​​ടി ഇ​​ത് ഉ​​ൾ​​ക്കൊ​​ള്ളു​​ന്നു.

ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ, സ​​ർ​​വീ​​സ് പിപി​​ഐ​​ക​​ൾ ബാ​​ങ്കിം​​ഗ്, സെ​​ക്യൂ​​രി​​റ്റീ​​സ് ഇ​​ട​​പാ​​ടു​​ക​​ൾ, ഇ​​ൻ​​ഷു​​റ​​ൻ​​സ്, പെ​​ൻ​​ഷ​​ൻ ഫ​​ണ്ട് മാ​​നേ​​ജ്മെ​​ന്‍റ്, റെ​​യി​​ൽ​​വേ, വ്യോ​​മ​​യാ​​ന യാ​​ത്രാ സേ​​വ​​ന​​ങ്ങ​​ൾ, ടെ​​ലി​​കോം എ​​ന്നീ ഏ​​ഴ് മേ​​ഖ​​ല​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തും.

Latest News

Corehub Up