Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walsingham Pilgrimage

Europe

വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച; സ്വാ​ഗ​ത​മോ​തി സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി

വാ​ത്സിം​ഗ്ഹാം: ആ​ഗോ​ള ത​ല​ത്തി​ൽ മ​രി​യ​ൻ പു​ണ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​റെ വി​ഖ്യാ​ത​വും അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ പ​റു​ദീ​സ​യും ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്തെ​ന്നും പ്ര​ശ​സ്ത​വു​മാ​യ വാ​ൽ​സിം​ഗ്ഹാ​മി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ കാ​ത്ത​ലി​ക്ക് സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്ന പ​ത്താ​മ​ത് തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച കൊ​ണ്ടാ​ടും.

ഗ​ബ്രി​യേ​ൽ മാ​ലാ​ഖ ഉ​ണ്ണി​യേ​ശു​വി​ന്‍റെ ജ​ന​ന​ത്തെ കു​റി​ച്ച്, മം​ഗ​ള വാ​ർ​ത്ത ന​ൽ​കി​യ ന​സ്ര​ത്തി​ലെ ഭ​വ​ന​ത്തി​ന്‍റെ ത​നി പ​ക​ർ​പ്പ് ഇം​ഗ്ല​ണ്ടി​ൽ നി​ർ​മ്മി​ക്ക​ണ​മെ​ന്ന പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ഇം​ഗി​ത​ത്തി​ൽ ഇം​ഗ്ല​ണ്ടി​ലേ​ക്ക് ന​സ്രേ​ത്ത് അ​ത്ഭു​ത​ക​ര​മാ​യി പ​റി​ച്ചു ന​ട​പ്പെ​ട്ടു എ​ന്ന് വി​ശ്വ​സി​ക്കു​ന്ന പ്ര​ശ​സ്ത ആ​ഗോ​ള മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​ണ് വാ​ത്സിം​ഗ്ഹാം.

വാ​ത്സിം​ഗ്ഹാ​മി​ൽ എ​ത്തി പ്രാ​ർ​ഥി​ക്കു​ന്ന​വ​ർ​ക്ക് ഫ​ല​സി​ദ്ധി​യും മ​റു​പ​ടി​യും ല​ഭി​ക്കു​മെ​ന്നും പ്രി​യ​പു​ത്ര​ന്റെ സാ​ന്നി​ദ്ധ്യം സ​ദാ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും പ​രി​ശു​ദ്ധ അ​മ്മ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി വാ​ത്സിം​ഗ്ഹാം അ​മ്മ​യു​ടെ മാ​ധ്യ​സ്ഥം വ​ഴി പ്രാ​ർ​ഥി​ച്ചു രോ​ഗ ശാ​ന്തി, സ​ന്താ​ന ല​ബ്ദി അ​ട​ക്കം നി​ര​വ​ധി​യാ​യ ഉ​ദ്ദി​ഷ്‌​ഠ കാ​ര്യ​ങ്ങ​ൾ സാ​ധി​ച്ച​വ​രു​ടെ വി​ശ്വാ​സ ജീ​വി​ത സാ​ക്ഷ്യ​ങ്ങ​ൾ ഏ​റെ​യാ​ണ്.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന തീ​ർ​ഥാ​ത്ഥാ​ട​ന​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ വി​കാ​രി​ജ​ന​റാ​ളും പ്രോ​ട്ടോ സെ​ഞ്ചു​ലോ​സും സ​ഭാ പ​ണ്ഡി​ത​നു​മാ​യ റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കും.

ഫാ. ​ജി​നു മു​ണ്ടു​ന​ട​ക്ക​ലി​ന്‍റെ അ​ജ​പാ​ല​ന നേ​തൃ​ത്വ​ത്തി​ൽ, കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ വി​ശ്വാ​സ സ​മൂ​ഹം, തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ടി​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച്‌ അ​ല​ങ്കാ​ര​ങ്ങ​ളും തി​രു​ന്നാ​ൾ ഒ​രു​ക്ക​ങ്ങ​ളും​പൂ​ർ​ത്തി​യാ​ക്കി മാ​തൃ​ഭ​ക്ത ജ​ന​സാ​ഗ​ര​ത്തെ വ​ര​വേ​ൽ​ക്കു​വാ​ൻ സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ്.

തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഭ​വ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി​വ​രു​ന്ന കേം​ബ്രി​ഡ്‌​ജ് റീ​ജ​ണ​ൽ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​മാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ എ​ല്ലാ മി​ഷ​നു​ക​ളി​ൽ നി​ന്നും ത​ന്നെ തി​രു​ന്നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തി​നാ​യി പ്ര​സു​ദേ​ന്തി​മാ​രാ​യി ചേ​രു​വാ​ൻ രൂ​പ​ത അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു. പ്ര​സു​ദേ​ന്തി​മാ​രാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള അ​വ​സ​രം നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്.

https://forms.office.com/e/5CmTvcW6p7

Latest News

Corehub Up