Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : War Powers Resolution

ട്രം​പി​ന് തി​രി​ച്ച​ടി; കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ യു​ദ്ധം തു​ട​ര​രു​ത്, വാ​ർ പ​വേ​ഴ്സ് റെ​സ​ല്യൂ​ഷ​ൻ പ്ര​മേ​യം പാ​സാ​ക്കി ജ​ന​പ്ര​തി​നി​ധി​സ​ഭ

വാ​ഷിം​ഗ്‌‌‌​ട​ൺ ഡി​സി: ഇ​റാ​ൻ യു​ദ്ധ​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന് തി​രി​ച്ച​ടി. യു​ദ്ധ​ത്തി​നെ​തി​രെ അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ന​ട​പ​ടി​ക​ൾ​ക്കു നി​യ​ന്ത്ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വാ​ർ പ​വേ​ഴ്സ് റെ​സ​ല്യൂ​ഷ​ൻ പ്ര​മേ​യ​മാ​ണ് പാ​സാ​ക്കി​യ​ത്.

ഇ​തോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ യു​ദ്ധം തു​ട​ര​രു​തെ​ന്നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തോ​ട് ജ​ന​പ്ര​തി​നി​ധി​സ​ഭ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

208നെ​തി​രെ 215 വോ​ട്ടി​നാ​ണ് പ്ര​മേ​യം പാ​സാ​യ​ത്. നാ​ല് റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ൾ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കൊ​പ്പം വോ​ട്ട് ചെ​യ്തു. പ്ര​മേ​യം ഇ​നി സെ​ന​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​യ്‌​ക്കും. പാ​സാ​യാ​ൽ ട്രം​പി​ന് വ​ലി​യ രാഷ്‌ട്രീയ തി​രി​ച്ച​ടി​യാ​കും. പ്ര​സി​ഡ​ന്‍റി​ന്‍റെ യു​ദ്ധാ​ധി​കാ​ര​ങ്ങ​ൾ​ക്കു പ​രി​ധി വേ​ണ​മെ​ന്ന ആ​വ​ശ്യം കോ​ൺ​ഗ്ര​സി​ൽ ശ​ക്ത​മാ​വു​ക​യാ​ണ്.

Latest News

Corehub Up