പാലക്കാട്: പാചകവാതകം, പെട്രോൾ, ഡീസൽ തുടങ്ങിയ ഉത്പന്നങ്ങൾ, വിതരണക്കാർ എന്നിവരെ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള പരാതി പരിഹരിക്കുന്നതിന് എൽപി ജി ഓപ്പണ്‍ ഫോറത്തിന്റേയും പെട്രോ പ്രൊഡക്ട്സ് ഗ്രീവൻസ് റിഡ്രസൽ ഫോറത്തിന്റേയും യോഗം ജില്ലാ കളക്ടർ കെ. സുധീറിന്റെ അധ്യക്ഷതയിൽ ചേർന്നു.
പാചകവാതക വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരാതിപരിഹാരത്തിനായി ജില്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിൽ വാർ റൂം പ്രവർത്തിച്ചു വരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.\
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ.കെ. മനോജ്കുമാർ, ഓയിൽ മാർക്കറ്റിംഗ് കന്പനികളുടെ സെയിൽസ് ഓഫീസർമാർ, കണ്‍സ്യൂമർ അസോസിയേഷൻ സംഘടനാ പ്രതിനിധികൾ, പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പോലീസ്, ലീഗൽ മെട്രോളജി ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.