Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wardens

Kozhikode

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കാ​ന്‍ ഇ​നി വാ​ര്‍​ഡ​ന്‍​മാ​രും

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി ഇ​നി മു​ത​ല്‍ ട്രാ​ഫി​ക് വാ​ര്‍​ഡ​ന്‍​മാ​രും. കോ​ഴി​ക്കോ​ട് റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ "എ​ന്‍റെ സി​റ്റി ആ​ക്‌​സി​ഡ​ന്‍റ് ഫ്രീ ​സി​റ്റി' പ​ദ്ധ​തി പ്ര​കാ​രം ട്രാ​ഫി​ക് വാ​ര്‍​ഡ​ന്മാ​രെ നി​യ​മി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ‌ ക​മ്മീ​ഷ​ണ​ര്‍ പ​ദം സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്രാ​ഫി​ക് വാ​ര്‍​ഡ​ന്‍​മാ​രു​ടെ പ​ട്ടി​ക കോ​ഴി​ക്കോ​ട് മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍, കോ​ഴി​ക്കോ​ട് റോ​ട്ട​റി ക്ല​ബ്ബ് ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കോ​ഴി​ക്കോ​ട് സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​പി. ഷൗ​ക്ക​ത്ത​ലി​ക്ക് കൈ​മാ​റി. കോ​ഴി​ക്കോ​ട് പൊ​ലീ​സ് ഡി​സ്ട്രി​ക്ട് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നാ​ലു ദി​വ​സ​ത്തെ പ​രി​ശീ​ല​നം നേ​ടി​യ എ​ഴു​പ​ത്ത​ഞ്ചോ​ളം ട്രാ​ഫി​ക് വാ​ര്‍​ഡ​ന്‍​മാ​ർ ഇ​ന്നു​മു​ത​ല്‍ സേ​വ​ന രം​ഗ​ത്തി​റ​ങ്ങും.

Latest News

Corehub Up