കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര് എ.പി. ഷൗക്കത്തലി വാർഡന്മാരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
കോഴിക്കോട്: നഗരത്തില് വര്ധിച്ചു വരുന്ന റോഡ് അപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിനായി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനുവേണ്ടി ഇനി മുതല് ട്രാഫിക് വാര്ഡന്മാരും. കോഴിക്കോട് റോട്ടറി ക്ലബ്ബിന്റെ "എന്റെ സിറ്റി ആക്സിഡന്റ് ഫ്രീ സിറ്റി' പദ്ധതി പ്രകാരം ട്രാഫിക് വാര്ഡന്മാരെ നിയമിച്ചതിന്റെ ഉദ്ഘാടനം ഫൈസല് ബാബു എംഎല്എ നിര്വഹിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര് പദം സിംഗ് അധ്യക്ഷത വഹിച്ചു.
ട്രാഫിക് വാര്ഡന്മാരുടെ പട്ടിക കോഴിക്കോട് മേയര് ഒ. സദാശിവന്, കോഴിക്കോട് റോട്ടറി ക്ലബ്ബ് ഈസ്റ്റ് പ്രസിഡന്റ് ശ്രീജിത്ത് എന്നിവര് ചേര്ന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര് എ.പി. ഷൗക്കത്തലിക്ക് കൈമാറി. കോഴിക്കോട് പൊലീസ് ഡിസ്ട്രിക്ട് ഹെഡ്ക്വാര്ട്ടേഴ്സില് നാലു ദിവസത്തെ പരിശീലനം നേടിയ എഴുപത്തഞ്ചോളം ട്രാഫിക് വാര്ഡന്മാർ ഇന്നുമുതല് സേവന രംഗത്തിറങ്ങും.
Tags : Nattuvishesham Local News Wardens Kozhikode city