Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warmup

വാം ​ അ​പ്പ് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ നി​റം​മ​ങ്ങി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ലെ ഏ​ക വാം ​അ​പ്പ് മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം ടീം ​ഇ​ന്ത്യ നി​റം​മ​ങ്ങി​യ പ്ര​ക​ട​ന​വു​മാ​യി ക​ളം​വി​ട്ടു. ത്രി​ദി​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക ഇ​ല​വ​ന് ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ശ്രീ​ല​ങ്ക ഇ​ല​വ​ന്‍ ആ​ദ്യ​ദി​നം മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ള്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 363 റ​ണ്‍​സ് നേ​ടി. കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ക​ര​യ്ക്കി​രു​ന്ന​പ്പോ​ള്‍, കെ.​എ​ല്‍. രാ​ഹു​ലാ​ണ് ഇ​ന്ത്യ​യെ ന​യി​ച്ച​ത്. സ്‌​കോ​ര്‍: ശ്രീ​ല​ങ്ക ഇ​ല​വ​ന്‍ 90 ഓ​വ​റി​ല്‍ 363/8.
മി​ക​ച്ച തു​ട​ക്കം

ശ്രീ​ല​ങ്ക ഇ​ല​വ​നു​വേ​ണ്ടി ഓ​പ്പ​ണ​ര്‍​മാ​രാ​യ നി​ഷാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ (66), ര​വീ​ന്ദു ര​സ​ന്ദ (71) സ​ഖ്യം 110 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു പ​ടു​ത്തു​യ​ര്‍​ത്തി. തു​ട​ര്‍​ന്നെ​ത്തി​യ പ​സീ​ന്ദു സൂ​രി​യ​ബ​ണ്ഡാ​ര (35), പ​വ​ന്‍ ര​ത്‌​നാ​യ​ക് (39), അ​ഹാ​ന്‍ വി​ക്ര​മ​സിം​ഗെ (31) എ​ന്നി​വ​ര്‍ പൊ​രു​തി.

ക്യാ​പ്റ്റ​ന്‍ സോ​ണാ​ള്‍ ദി​നു​ഷ (52) അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​യി മു​ന്നേ​റി​യ​പ്പോ​ള്‍ ര​മേ​ശ് മെ​ന്‍​ഡി​സ് (32) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. അ​ന്‍​ജ​ല ബ​ണ്ഡാ​ര (13) വേ​ഗ​ത്തി​ല്‍ മ​ട​ങ്ങി. കേ​ശ​ര നു​വാ​ന്ത​യും (9*) ദി​ലും സു​ദീ​ര​യും (1*) ര​ണ്ടാം​ദി​ന​മാ​യ ഇ​ന്നു ക്രീ​സി​ലെ​ത്തും.

ഇ​ന്ത്യ​ക്കു​വേ​ണ്ടി ര​വീ​ന്ദ്ര ജ​ഡേ​ജ​യും കു​ല്‍​ദീ​പ് യാ​ദ​വും മാ​ന​വ് സു​ഥാറും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഗു​ര്‍​നൂ​ര്‍ ബ്രാ​ര്‍ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. പേ​സ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ എ​ന്നി​വ​ര്‍​ക്ക് വി​ക്ക​റ്റ് നേ​ടാ​നാ​യി​ല്ലെ​ന്ന​ത് നി​രാ​ശ പ​ക​ര്‍​ന്നു.

ശ്രീ​ല​ങ്ക​ന്‍ ടൂ​റി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം 15ന് ​ഗാ​ല്ലെ​യി​ല്‍ ന​ട​ക്കും. ര​ണ്ടാം മ​ത്സ​രം 23ന് ​കൊ​ളം​ബോ​യി​ലാ​ണ്.

ഗില്ലിന്‍റെ പ​രി​ക്ക്, ആ​ശ​ങ്ക

ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് സൈ​ക്കി​ളി​ലെ മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ, ശ്രീ​ല​ങ്ക​യി​ല്‍ ക​ളി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. വാം ​അ​പ്പ് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നി​ടെ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ​ത് ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ല്‍ ആ​ശ​ങ്ക​പ​ട​ര്‍​ത്തി.

സ​ന്നാ​ഹ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം ശു​ഭ്മാ​ന്‍ ഗി​ല്‍ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ക​ള​ത്തി​ലി​റ​ങ്ങി​യി​ല്ല. ഗി​ല്ലി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ വൈ​സ് ക്യാ​പ്റ്റ​നാ​യ കെ.​എ​ല്‍. രാ​ഹു​ലാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന് ഗി​ല്‍ മൈ​താ​ന​ത്ത് എ​ത്തു​മോ എ​ന്ന​തി​ല്‍ ഉ​റ​പ്പി​ല്ല. അ​തേ​സ​മ​യം, പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ പ​രി​ക്കേ​റ്റു പു​റ​ത്താ​യി​രു​ന്നു. ബി. ​സാ​യ്‌​സു​ദ​ര്‍​ശ​നും പ​രി​ക്കി​ന്‍റെ നി​ഴ​ലി​ലാ​ണ്. ഇ​തി​നു പി​ന്നാ​ലെ ഗി​ല്ലും പു​റ​ത്തി​രു​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​ക​ള്‍​ക്കു ല​ങ്ക​ന്‍ മ​ണ്ണി​ല്‍ മ​ങ്ങ​ലേ​ല്‍​ക്കും.

Latest News

Corehub Up