x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​രം: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: June 8, 2026 07:12 PM IST | Updated: June 8, 2026 07:12 PM IST

കാ​ർ​ഡി​ഫ്: ട്വ​ന്‍റി 20 ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. കാ​ർ​ഡി​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് വ​നി​ത​ക​ളെ 26 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 180 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 153 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. വി​ൻ‌​ഡീ​സി​ന് വേ​ണ്ടി ഡി​യാ​ൻ​ഡ്രി ഡോ​ട്ടി​ൻ 49 റ​ൺ​സും ഷെ​മെ​യ്ൻ കാം​ന്പെ​ല്ല 25 റ​ൺ​സും എ​ടു​ത്ത് പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ശ്രേ​യ​ങ്ക പാ​ട്ടീ​ൽ‌ നാ​ല് വി​ക്ക​റ്റും രാ​ധാ യാ​ദ​വ് മൂ​ന്ന് വി​ക്ക​റ്റും എ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 179 റ​ൺ​സെ​ടു​ത്ത​ത്.

ഭാ​ര​തി ഫു​ൽ​മാ​ലി​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും യാ​സ്തി​ക ഭാ​ട്ടി​യ​യു​ടെ​യും ഷെ​ഫാ​ലി വ​ർ​മ​യു​ടെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഫു​ൽ​മാ​ലി 56 റ​ൺ​സും മ​ന്ദാ​ന 39 റ​ൺ​സും യാ​സ്തി​ക 36 റ​ൺ​സും ഷെ​ഫാ​ലി 29 റ​ൺ​സു​മെ​ടു​ത്തു.

വി​ൻ‌​ഡീ​സി​ന് വേ​ണ്ടി അ​ഫൈ ഫ്ലെ​ച്ച​ർ നാ​ല് വി​ക്ക​റ്റ് എ​ടു​ത്തു. ക​രീ​ഷ്മ റാം​ഹാ​ര​ക്കും ആ​ലി​യാ അ​ല്ലെ​യ്നും ഡി​യാ​ൻ​ഡ്രെ ഡോ​റ്റി​നും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

Tags : indian women beats west indies women warmup match

Recent News

Corehub Up