Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waste And Stray Dogs Along The Roadside

Thrissur

വ​ഴി​യ​രി​കി​ൽ മാ​ലി​ന്യം, തെ​രു​വു​ നാ​യ്ക്ക​ളും; യാ​ത്ര​ക്കാ​ർ ഭീ​തി​യി​ൽ

കൈ​പ്പ​റ​മ്പ്: കൈ​പ്പ​റ​മ്പ് -ത​ല​ക്കോ​ട്ടു​ക​ര റോ​ഡി​ൽ ര​ണ്ടാം വാ​ർ​ഡ് പ​രി​ധി​യി​ലെ റോ​ഡ​രി​കി​ലു​ള്ള പൊ​ന്ത​ക്കാ​ടു​ക​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ, ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ൾ, സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ, ഡ​യ​പ്പ​റു​ക​ൾ എ​ന്നി​വ​യാ​ണ് ദി​വ​സേ​ന ഇ​വി​ടെ ത​ള്ളു​ന്ന​ത്.
മാ​ലി​ന്യം തി​ന്നാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ഇ​വ റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് ചി​ത​റി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ദു​ർ​ഗ​ന്ധ​ത്തി​ന് പു​റ​മെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ ഭീ​ഷ​ണി​യും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണ്. ഈ ​പ്ര​ശ്ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും എ​ത്ര​യും വേ​ഗം ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നും, രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up