Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waste Is Being Dumped

Alappuzha

ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ൽ മാലിന്യം തള്ളുന്നു

അ​മ്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ചാ​ക്കി​ൽ ത​ള്ളി. ​പ്ര​തി​ഷേ​ധ​വു​മാ​യി ഭ​ക്ത​ർ.​ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ശ്രീ ​മ​ഹാദേ​വ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​ണ് ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ചാ​ക്കി​ൽകെ​ട്ടി ത​ള്ളി​യ​ത്. ​ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ലാ​ണ് ഇ​വ ക​ഴി​ഞ്ഞ രാ​ത്രി​യി​ലിട്ട​ത്.

ദു​ർ​ഗ​ന്ധം മൂ​ലം ഇ​തി​ലൂ​ടെ ന​ട​ന്നുപോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ദേ​ശീ​യ​പാ​ത പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നുവ​ന്ന​ത് ഈ ​ഭാ​ഗ​ത്ത് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ കു​റ്റി​ക്കാ​ടാ​യ​ത്.​

ഇ​പ്പോ​ൾ ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്നി​ലെ ഈ ​ഭാ​ഗ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി. ഏ​താ​നും മാ​സം മു​ൻ​പ് കോ​ൺ​ക്രീ​റ്റ് മാ​ലി​ന്യ​വും ക്ഷേ​ത്ര പ​രി​സ​ര​ത്തും ക്ഷേ​ത്ര​ക്കു​ള​ത്തി​ലു​മാ​യി ത​ള്ളി​യി​രു​ന്നു. വി​വാ​ഹച്ച​ട​ങ്ങി​ന്‍റെ മി​ച്ചം വ​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സിസിടിവി ദൃ​ശ്യം പ​രി​ശോ​ധി​ച്ച് കുറ്റക്കാ രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് ഭ​ക്ത​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up