Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Has Entered

Kottayam

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി

ക​ടു​ത്തു​രു​ത്തി: ശ​ക്ത​മാ​യ മ​ഴ​യെ​യും വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തു​ട​ര്‍​ന്ന് ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ​യും ക​ടു​ത്തു​രു​ത്തി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന മു​ണ്ടാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി. പ​ല​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും വാ​ട​കവീ​ടു​ക​ളി​ലേ​ക്കും താ​മ​സം മാ​റ്റി. പ​ല കു​ടും​ബ​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍​ത​ന്നെ ക​ഴി​യു​ക​യാ​ണ്.

വെ​ള്ള​ം വരവ് വ​ര്‍​ധി​ച്ചാ​ല്‍ ദു​രി​താ​ശ്വാ​സ​ക്യാ​മ്പ് തു​റ​ക്കേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന​യും അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്നു​ണ്ട്. ആ​യാം​കു​ടി-​ക​ല്ല​റ റോ​ഡി​ല്‍ ക​പി​ക്കാ​ട് എ​ത്ത​കു​ഴി ഭാ​ഗ​ത്ത് റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടിനി​ന്നും യാ​ത്ര ത​ട​സ​പ്പെ​ട്ട​തോ​ടെ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹി​റ്റാ​ച്ചി​യെ​ത്തി​ച്ചു റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് നീ​ക്കി. സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി ത​ന്‍റെ പ​റ​മ്പി​ലൂ​ടെ വെ​ള്ള​മൊ​ഴു​ക്കാ​ന്‍ അ​നു​വ​ദി​ച്ച​താ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ തു​ണ​യാ​യ​ത്.

മു​ണ്ടാ​റി​ന് ന​ടു​വി​ലൂ​ടെ പോ​കു​ന്ന ക​ല്ലു​പു​ര-​വാ​ക്കേ​ത്ത​റ റോ​ഡ് വെ​ള്ളം ക​യ​റി മു​ങ്ങി. ഇ​തു​വ​ഴി വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ ക​ട​ന്നു പോ​കാ​നാ​കൂ. ചെ​റി​യ റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. തോ​ണി​യാ​ത്ര മാ​ത്ര​മാ​ണ് മു​ണ്ടാ​റി​ലെ ഭൂ​രി​പ​ക്ഷം ആ​ളു​ക​ള്‍​ക്കും പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക​മാ​ര്‍​ഗം.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ​ക്കാ​ളും പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണെ​ന്ന് ക​ല്ല​റ പ്ര​ദേ​ശ​ത്തെ ആ​ളു​ക​ള്‍ പ​റ​യു​ന്നു. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് നി​ന്നി​ല്ലെ​ങ്കി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യാ​യ എ​ഴു​മാ​ന്തു​രു​ത്ത്, മു​ക്കം, ആ​പ്പാ​ഞ്ചി​റ, കാ​ന്താ​രി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Latest News

Corehub Up