Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Transport In The TS Canal

Kollam

അ​പ​ക​ട​ഭീ​ഷ​ണി​യി​ല്‍ ടി​എ​സ് ക​നാ​ലി​ലെ ജ​ല​ഗ​താ​ഗ​തം

കൊ​ല്ലം: ആ​ല​പ്പാ​ട് ടി​എ​സ് ക​നാ​ലി​ല്‍ ആ​ല​പ്പാ​ട് മേ​ഖ​ല​യി​ലും കാ​യം​കു​ളം കാ​യ​ല്‍, അ​ഴീ​ക്ക​ല്‍ തു​റ​മു​ഖം, പൊ​ഴി​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ലും ജ​ല​ഗ​താ​ഗ​തം അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി. മീ​ന്‍​പി​ടി​ത്ത ബോ​ട്ടു​ക​ള്‍​ക്കും വ​ള്ള​ങ്ങ​ള്‍​ക്കും ഉ​ല്ലാ​സ​യാ​ന​ങ്ങ​ള്‍​ക്കും സു​ര​ക്ഷി​ത പാ​ത കാ​ട്ടാ​നാ​യി ജ​ല​ത്തി​നു​പ​രി​ത​ല​ത്തി​ല്‍ പൊങ്ങികിടക്കുന്ന ഗോ​ളം (ബോ​യ​ക​ള്‍) ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട ഭീ​തി ഉ​യ​ര്‍​ത്തു​ന്ന​ത്.

ചാ​ലു​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഒ​ട്ടേ​റെ വ​ള്ള​ങ്ങ​ളാ​ണ് ചെ​ളി​യി​ല​മ​ര്‍​ന്ന് അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത്. സ്രാ​യി​ക്കാ​ട്, അ​ഴീ​ക്ക​ല്‍ മേ​ഖ​ല​ക​ളി​ല്‍ കാ​യ​ലി​ന് വീ​തി കൂ​ടു​ത​ലാ​ണ്. അ​തി​നാ​ല്‍ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ര​ണ്ടി​ല​ധി​കം ബോ​ട്ടു​ക​ളോ വ​ള്ള​ങ്ങ​ളോ ചെ​ളി​യി​ല്‍ ഉ​റ​യ്ക്കു​ക​യും മീ​ന്‍​പി​ടി​ത്തം മു​ട​ങ്ങു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്‍​ജി​നും പ്രൊ​പ്പ​ല്ല​റു​ക​ളും ത​ക​രു​ന്ന​തോ​ടെ നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​നം ന​ഷ്ട​പ്പെ​ടു​ന്നു. ബോ​ട്ടു​ക​ള്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ങ്കി​ല്‍ വ​ന്‍​തു​ക മു​ട​ക്കേ​ണ്ടി​വ​രും.

രാ​ജ​ഭ​ര​ണ​കാ​ലം​മു​ത​ലു​ള്ള തെ​ക്ക​ന്‍​മേ​ഖ​ല​യി​ലെ പ്ര​ധാ​ന ദേ​ശീ​യ ജ​ല​പാ​ത​യാ​ണ് ടി​എ​സ്‌​ക​നാ​ല്‍. കൊ​ല്ലം-​ആ​ല​പ്പു​ഴ യാ​ത്രാ​ബോ​ട്ടു​ക​ളും ഉ​ല്ലാ​സ​നൗ​ക​യാ​യ പു​ര​വ​ഞ്ചി​യും ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ജ​ല​പാ​ത​യു​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം ടൂ​റി​സം സ​ര്‍​ക്യൂ​ട്ടാ​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഡ്ര​ഡ​ജിം​ഗ് നി​ല​ച്ച​താ​ണ് കാ​യ​ലി​ല്‍ ചെ​ളി കൂ​ടാ​ന്‍ കാ​ര​ണം. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ന്‍​പ് സ്ഥാ​പി​ച്ച ബോ​യ​ക​ള്‍ പ​ല​തും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. ബാ​ക്കി​യു​ള്ള​വ ന​ശി​ക്കു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്.

കേ​ര​ള​തീ​ര​ത്ത് വ​ലി​യ ബോ​ട്ടു​ക​ളും ബൃ​ഹ​ത്താ​യ മീ​ന്‍​പി​ടി​ത്ത​വ​ള്ള​ങ്ങ​ളു​മു​ള്ള​തും ആ​ല​പ്പാ​ട് തീ​ര​ത്താ​ണ്. ടി​എ​സ് ക​നാ​ല്‍ നി​റ​യെ ക​ട​ലി​ല്‍ പോ​കു​ന്ന മീ​ന്‍​പി​ടി​ത്ത​യാ​ന​ങ്ങ​ളാ​ണ്. ആ​ല​പ്പു​ഴ, കൊ​ല്ലം മേ​ഖ​ല​ക​ളി​ലെ മീ​ന്‍​പി​ടി​ത്ത​യാ​ന​ങ്ങ​ള്‍ നീ​ണ്ട​ക​ര, അ​ഴീ​ക്ക​ല്‍ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം വ​ഴി ക​ട​ലി​ലേ​ക്കു പോ​കു​ന്ന കാ​യ​ല്‍ ജ​ല​പാ​ത​യു​മി​താ​ണ്. ഡ്ര​ഡ്ജിം​ഗും ബോ​യ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തും കേ​ന്ദ്ര ഉ​ള്‍​നാ​ട​ന്‍ ജ​ല അ​ഥോറി​റ്റി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലാ​ണ്.
ടി​എ​സ് ക​നാ​ലി​ലെ ആ​ഴം ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഡ്ര​ഡ്ജി​ംഗ് ന​ട​ത്തി ആ​ഴം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.

ബോ​ട്ടു​ക​ള്‍​ക്കും വ​ള്ള​ങ്ങ​ള്‍​ക്കും സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നു​ള്ള ജ​ല​പാ​ത ഉ​റ​പ്പാ​ക്കാ​നാ​യി പു​തി​യ ബോ​യ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ല​വി​ലു​ള്ള​ത് ശ​രി​യാ​യ സ്ഥാ​ന​ത്തും ദി​ശ​യി​ലും പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി കാ​ണാ​ന്‍ ക​ഴി​യു​ന്ന ലൈ​റ്റു​ക​ളും റി​ഫ്ള​ക്‌ടറു​ക​ളും ഘ​ടി​പ്പി​ച്ച ബോ​യ​ക​ള്‍ നി​ല​വി​ലി​ല്ല.

 

Latest News

Corehub Up