Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WaterPollution

Video

യമുനയിൽ മാലിന്യം തള്ളാൻ ശ്രമം; തടഞ്ഞ യുവതികളോട് 'കണ്ടന്‍റ് ഉണ്ടാക്കാനാണോ' എന്ന് യുവാവ്

മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ യ​മു​നാ​ന​ദി​ക്ക​ര​യി​ൽ മാ​ലി​ന്യം ത​ള്ളാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ര​ണ്ട് യു​വ​തി​ക​ൾ ചോ​ദ്യം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റെ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​കു​ന്നു. പ്രി​യ കു​മാ​രി എ​ന്ന യു​വ​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് സം​ഭ​വം. പ്ലാ​സ്റ്റി​ക്, ചാ​രം, മ​ൺ​പാ​ത്ര​ങ്ങ​ൾ, ചി​രാ​തു​ക​ൾ തു​ട​ങ്ങി​യ​വ ന​ദി​യി​ൽ നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ​യാ​ണ് പ്രി​യ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും ചേ​ർ​ന്ന് ത​ട​ഞ്ഞ​ത്. ഇ​തി​നോ​ട​കം ത​ന്നെ മാ​ലി​ന്യം കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് വീ​ണ്ടും അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ന്ന​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​വ​ർ യു​വാ​വി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു.

ഇ​വി​ടം ആ​കെ വൃ​ത്തി​കേ​ടാ​യി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും എ​ന്നി​ട്ടും വീ​ണ്ടും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും യു​വ​തി​ക​ളി​ലൊ​രാ​ൾ ചോ​ദി​ക്കു​ന്നു​ണ്ട്. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ന​ദി​യി​ലേ​ക്ക് ചേ​രു​ന്ന​ത് ജ​ല​മ​ലി​നീ​ക​ര​ണം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​മെ​ന്നും ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ജാ​വ​ശി​ഷ്ട​ങ്ങ​ൾ പ്ലാ​സ്റ്റി​ക്കി​നൊ​പ്പം ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​സ്ഥ​ല​ങ്ങ​ൾ സ്വ​യം മ​ലി​ന​മാ​ക്കി​യ ശേ​ഷം അ​തി​ന്‍റെ പേ​രി​ൽ അ​ധി​കാ​രി​ക​ളെ പ​ഴി​ക്കു​ന്ന പ്ര​വ​ണ​ത​യെ​യും യു​വ​തി​ക​ൾ വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടാ​നാ​യി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് യു​വാ​വ് ഉ​ന്ന​യി​ച്ച​ത്.

സം​ഭ​വം ചി​ത്രീ​ക​രി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു യു​വ​തി​ക​ളു​ടെ മ​റു​പ​ടി. ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ പ്ര​കോ​പി​ത​നാ​യ യു​വാ​വ് സ്ഥ​ല​ത്തു​നി​ന്ന് മ​ട​ങ്ങി​പ്പോ​യ​താ​യി വീ​ഡി​യോ​യ്ക്കൊ​പ്പം ന​ൽ​കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം കാ​ഴ്ച​ക്കാ​രെ നേ​ടി​യ ദൃ​ശ്യ​ങ്ങ​ൾ​ക്ക് താ​ഴെ യു​വ​തി​ക​ളു​ടെ ഇ​ട​പെ​ട​ലി​നെ പി​ന്തു​ണ​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​തു​യി​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്നും പൗ​ര​ബോ​ധ​ത്തി​ന്‍റെ അ​ഭാ​വ​മാ​ണ് ഇ​ത്ത​രം കാ​ഴ്ച​ക​ൾ​ക്ക് കാ​ര​ണ​മെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Latest News

Corehub Up